ഗോകുലം കേരള എഫ് സി ടൂർണമെന്‍റ്; പരിശീലനം ആരംഭിച്ചു 

ഗോകുലം കേരള എഫ് സി 2021-22 സീസണിനു വേണ്ടിയുള്ള പരിശീലനം കോഴിക്കോട് കോർപ്പറേഷൻ ഇ എം എസ്  സ്റ്റേഡിയത്തിൽ ആരംഭിച്ചു. നിലവിലെ ഐ ലീഗ്, ഡ്യൂറൻഡ് കപ്പ് ചാമ്പ്യന്മാരാണ് ഗോകുലം കേരള. ഈ ടൂർണമെന്റുകൾ കൂടാതെ, എ എഫ് സി കപ്പ് കൂടി ഗോകുലത്തിന്റെ പുരുഷ ടീം ഈ സീസണിൽ കളിക്കും. കഴിഞ്ഞ വർഷത്തെ ഗോകുലത്തിന്റെ മുഖ്യ പരിശീലകനായ ഇറ്റലിക്കാരൻ വിൻസെൻസോ ആൽബർട്ടോ അന്നീസിൻ്റെ നേതൃത്വത്തിലാണ് ക്യാമ്പ് തുടങ്ങിയത്.

26 കളിക്കാരുമായാണ് ഗോകുലം പ്രീ സീസൺ പരിശീലന ക്യാമ്പ് തുടങ്ങിയത്. ഐ ലീഗ് നേടിയ ടീമിൽ നിന്ന് 13 കളിക്കാർ ഈ വർഷം ഗോകുലത്തിനൊപ്പം തുടരുന്നു. ഇവരെ കൂടാതെ  8 പുതിയ കളിക്കാരും റിസർവ് ടീമിൽ നിന്നുമുള്ള 8 പേരും പരിശീലന ക്യാമ്പിൽ ഉണ്ട്. നാലു വിദേശ താരങ്ങളും ക്യാമ്പിൽ താമസിയാതെ ചേരും.

സെപ്തംബർ മധ്യത്തോടെ ഡ്യൂറൻഡ് കപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ ലീഗ് ഡിസംബർ അവസാനത്തോടെ തുടങ്ങുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്. രണ്ടു ടൂർണമെന്റുകളും കൊൽക്കത്തയിൽ വെച്ചാണ് നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News