‘മികച്ച പരിശോധനയുണ്ട്, മികച്ച ആരോഗ്യ സംവിധാനമുണ്ട്’; കേരളം ആശങ്കയല്ല ആശ്വാസമെന്ന് വിദഗ്ധാഭിപ്രായം

കേരളത്തിലെ കൊവിഡ് കേസുകളിൽ ആശങ്ക വേണ്ടെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണിലെ പ്രമുഖ എപ്പിഡമിയോളജിസ്റ്റായ ഭ്രമർ മുഖർജി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കൊവിഡ് പരിശോധന കൂടുതലാണ്. ഇത് കൂടുതൽ കേസ് സംസ്ഥാനത്തുണ്ടെന്ന പ്രതീതിയുണ്ടാക്കുകയാണ്.

കേരളത്തിലെ കൊവിഡ് മരണ നിരക്ക് വളരെ കുറവാണെന്നും ഭ്രമർ മുഖർജി ചൂണ്ടിക്കാട്ടി. ഒപ്പം സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തെയും ഭ്രമർ മുഖർജി പ്രശംസിച്ചു. പ്രമുഖ മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിലാണ് ഭ്രമർ മുഖർജിയുടെ പ്രതികരണം.

അഭിമുഖത്തിൽ ഭ്രമർ മുഖർജി പറഞ്ഞ വാക്കുകൾ, കേരളത്തിൽ ദിനം പ്രതി നടത്തുന്ന കൊവിഡ് പരിശോധന നാൽപ്പതിനായിരത്തോളമാണ്. കേരളത്തേക്കാൾ മൂന്നിരട്ടി ജനസംഖ്യയുള്ള എന്റെ സംസ്ഥാനമായ പശ്ചിമബംഗാളിൽ ഇതേ സമയം നടത്തുന്നത് 50000 പരിശോധന മാത്രമാണ്. രോഗവ്യാപനം തടയുന്നതിൽ മികച്ച പ്രവർത്തനമാണ് കേരളം നടത്തിയത്. കേരളത്തിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 43 ശതമാനത്തിനു മാത്രമാണ്. എന്നാൽ ദേശീയ ശരാശരിയിൽ ഇത് 68 ശതമാനമാണ്.

കേരളത്തെ സംബന്ധിച്ച് നമ്പറുകൾ മാത്രം നോക്കാൻ പറ്റില്ല. കൊവിഡ് കേസുകളിൽ രണ്ടിൽ ഒന്നും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ മറ്റിടങ്ങളിൽ ഇരുപത്തിയെട്ടിലോ മുപ്പതിലോ ഒന്ന് മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളിൽ പരിശോധനയിൽ വ്യത്യാസം നിലനിൽക്കുന്ന സാഹചര്യത്തിൽ എങ്ങനെയാണ് ഇവ താരമത്യം ചെയ്യാൻ പറ്റുക.

കേരളത്തിലെ കൊവിഡ് മരണ നിരക്കെന്നത് 0.5 ശതമാനം മാത്രമാണ്. അതിനാൽ തന്നെ നമ്മൾ ഈ ആരോഗ്യ സംവിധാനത്തെ പറ്റിയും ആലോചിക്കേണ്ടതുണ്ട്. കേരളത്തെ കൂടുതൽ വിശാലാർത്ഥത്തിൽ നോക്കിയാൽ ഈ സംസ്ഥാനം കൊവിഡ് പ്രതിരോധത്തിൽ സ്വീകരിച്ച മികച്ച മാതൃതകൾ കണാമെന്നും ഇവർ പറയുന്നു. കൊവിഡ് ബാധിച്ചവരുടെ എണ്ണം കൂടുന്നതും ഹെർഡ് ഇമ്മ്യൂണിറ്റി വരുന്നതും യഥാർത്ഥത്തിൽ വലിയ രീതിയിൽ ആശ്വാസ്യമല്ല. ഇത് കൊവിഡിന്റെ വകഭേദങ്ങൾ വരുന്നതിനും ഇടവരുത്തുമെന്നും ഇവർ ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News