തുടർച്ചയായ രണ്ടാംദിനവും അതിർത്തിയിൽ പരിശോധന കർശനമാക്കി കർണാടക

തലപ്പാടി അതിർത്തിയിൽ തുടർച്ചയായ രണ്ടാംദിനവും കർണാടക പരിശോധന കർശനമാക്കി. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെയെത്തിയ നിരവധിയാളുകളെ ഇന്നും മടക്കി അയച്ചു. കർണാടക ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ പ്രതിഷേധം ശക്തമാണ്. രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് വിദേശയാത്രാനുമതി നൽകുമ്പോൾ കർണ്ണാടക തടയുന്നത് നീതികേടെന്ന് യാത്രക്കാർ പറഞ്ഞു

രാവിലെ പത്തുമണിയോടെ ക്രമസമാധാനപാലന ചുമതലയുള്ള കർണാടക എ.ഡി.ജി.പി. പ്രതാപ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം തലപ്പാടി എത്തി. കേരളത്തിലെ സാഹചര്യം സാധാരണ നിലയിലാകുന്നതു വരെ യാത്ര നിയന്ത്രണം തുടരുമെന്ന് പ്രതാപ് റെഡി പറഞ്ഞു. അടിയന്തിരാവശ്യങ്ങൾക്ക് പോകുന്നവരെയും , പരീക്ഷയ്ക്ക് പോകുന്ന വിദ്യാർത്ഥികൾക്കും ഇളവുണ്ടാകും. പരിശോധന സൗകര്യം കർണ്ണാടക ഒരുക്കില്ലെന്നും എ ഡി ജി പി വ്യക്തമാക്കി.

കർണ്ണാടക നടപടിക്കെതിരെ കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾ തടഞ്ഞ് ഇന്നും നാട്ടുകാർ പ്രതിഷേധിച്ചു വിവിധ രാഷ്ട്രിയ പാർട്ടികളുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം

കേരള തമിഴ്നാട് അതിർത്തിയായ വാളയാർ , കളിയാക്കവിള ചെക്ക്പോസ്റ്റുകളിലും കർശന പരിശോധനയുണ്ട്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിൻ സർട്ടിഫിക്കറ്റോ ഇല്ലാത്തവർക്കാണ് അതിർത്തിയിൽ കൊവിഡ് പരിശോധന. ആർടിപിസിആർ പരിശോധനയ്ക്ക് ശേഷം മാത്രം അതിർത്തി കടക്കാൻ അനുമതി. പോസിറ്റീവ് ആകുന്നവരെ തമിഴ്നാട്ടിൽ ക്വാറന്റൈൻ ചെയ്യും.

5ആം തിയതി മുതൽ നടപ്പിലാക്കാൻ പോകുന്ന കൊവിഡ് നിയന്ത്രണങ്ങളുടെ മുന്നോടിയയാണ് ഇപ്പോഴത്തെ പരിശോധന .5 ആം തിയതി മുതൽ 2 ഡോസ് വാക്‌സിൻ കഴിഞ്ഞവർക്കും..72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റു ഉള്ളവർക്കും മാത്രമേ തമിഴ് നാട്ടിലേക്കു യാത്ര അനുവദിക്കയുള്ളൂ. എന്നാൽ ഇന്ന് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഉള്ളവരെയും ഇ- പാസ്സ് ഇല്ല എന്ന കാരണം പറഞ്ഞ് കളിയക്കാവിളയിൽ തിരിച്ചയച്ചു. ചരക്കു ഗതാഗതത്തിനു തടസമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News