ടോക്യോ: മെഡൽ പ്രതീക്ഷയോടെ ഇന്ത്യയുടെ ലോവ് ലിന ബോർഗോ ഹെയ്ൻ നാളെ ഇറങ്ങും

ടോക്യോ ഒളിമ്പിക്സിലെ ഇടിക്കൂട്ടിൽ മെഡൽ പ്രതീക്ഷയോടെ ഇന്ത്യയുടെ ലോവ് ലിന ബോർഗോ ഹെയ്ൻ നാളെ ഇറങ്ങും. ബുധനാഴ്ച രാവിലെ 11 മണിക്കാണ് ലോവ് ലിനയുടെ സെമി പോരാട്ടം.

ചൈനീസ് തായ്പേയി താരത്തെ തോൽപിച്ച് സെമിയിൽ കടന്ന ലോവ്ലിന രാജ്യത്തിനായി വെങ്കല മെഡൽ ഉറപ്പാക്കിക്കഴിഞ്ഞു. ഒളിമ്പിക്സ് ബോക്സിംഗ് വനിതകളുടെ 64-69 കിലോഗ്രാം വെൽറ്റർ വിഭാഗത്തിൽ ലോവ് ലിന ബോർഗോഹെയിന്റെ സെമി എതിരാളി തുർക്കിയുടെ ബുസെനസ് സുർമെനലിയാണ്. ഓഗസ്ത് 4 ന് രാവിലെ 11 മണിക്കാണ് രാജ്യം ഉറ്റുനോക്കുന്ന പോരാട്ടം. അസമിൽ നിന്ന് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ബോക്സർ കൂടിയാണ് ലോവ്ലിന.

മുഹമ്മദ് അലിയും മൈക്ക് ടൈസനുമാണ് ലോവ്ലിനയുടെ ആരാധനാപാത്രങ്ങൾ.അസമിലെ ഗോലഗാട്ട് ജില്ലയിലെ സരുപത്താർ നിയോജക മണ്ഡലത്തിൽപ്പെട്ട ബരോമുഖിയ ഗ്രാമത്തിലാണ് ലോവ്ലിനയുടെ ജന്മസ്ഥലം. ബോക്സിങ് റിങ്ങുകളില്ലാത്ത, അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെയില്ലാത്ത ഒരു സ്ഥലത്തുനിന്നാണ് ലോവ്ലിന ഇന്ന് ഒളിമ്പിക്സ് എന്ന മഹാവേദിയിൽ എത്തിനിൽക്കുന്നത്. കഠിന പ്രയത്നവും നിശ്ചയദാർഢ്യവുമാണ് ഈ 24 കാരി ബോക്സറുടെ കൈമുതൽ.

2018-ലെ വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയതോടെയാണ് ലോവ്ലിന ശ്രദ്ധേയയായത്. 2018-ലെ കോമൺവെൽത്ത് ഗെയിംസിനുള്ള വനിതാ ബോക്സിങ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ദില്ലിയിൽ നടന്ന ഇന്ത്യ ഓപ്പൺ ഇന്റർനാഷണൽ ബോക്സിങ് ടൂർണമെന്റിൽ സ്വർണമെഡൽ നേടി ഈ അസമീസ് താരം കരുത്ത് കാട്ടി. 2019-ൽ നടന്ന വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിലും താരം വെങ്കലം നേടി.

കഴിഞ്ഞ വർഷം ലോവ്ലിനയെ അർജുന അവാർഡ് നൽകി രാജ്യം ആദരിച്ചിരുന്നു. അച്ഛൻ ടിക്കെനും അമ്മ മമോനി ബോർഗോഹൈനും നൽകിയ പിന്തുണയാണ് ലോവ്ലിനയുടെ കരുത്ത്. സ്വർണമെഡൽ ലക്ഷ്യമിട്ട് ലോവ്ലിന സെമി ഫൈനൽ പോരാട്ടത്തിനൊരുങ്ങുമ്പോൾ രാജ്യത്തെ കായിക പ്രേമികൾ ഏറെ പ്രതീക്ഷയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News