മോദി സര്‍ക്കാര്‍ രാജ്യത്തെ ജനാധിപത്യത്തെ നശിപ്പിക്കുന്നു: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ് എം പി

ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്കറപറ്റ്സി കോഡിലൂടെ രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയെ മോദി സര്‍ക്കാര്‍ തകര്‍ക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളുടെ ഫോണുകള്‍ ചോര്‍ത്തുകയാണ്.

പെഗാസസിലൂടെ രാഷ്ട്രീയക്കാരെ പോലും മോദി സര്‍ക്കാര്‍ നിരീക്ഷിക്കുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് എം പി പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടി. ഇതിലൂടെ രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ നശിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പെഗാസസ് ഫോൺ ചോർത്തൽ , കർഷക സമരം എന്നിവയിൽ ഇന്നും പാര്‍ലമെന്‍റ് പ്രക്ഷുബ്ധമായി. ഫോണ്‍ ചോര്‍ത്തല്‍ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എളമരം കരീം അടക്കമുള്ള എംപിമാര്‍ നോട്ടീസ് നല്‍കിയിരുന്നു. സഭയില്‍ സ്വീകരിക്കേണ്ട സമീപനം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News