മെന്റൽ ഹെൽത്ത് കെയർ ആക്ട് നടപ്പാക്കിയിട്ടുള്ളത് രാജ്യത്തെ 8 സംസ്ഥാനങ്ങളിലെന്ന് കേന്ദ്രം

രാജ്യത്തെ 8 സംസ്ഥാനങ്ങളിലാണ് മെന്റൽ ഹെൽത്ത് കെയർ ആക്ട് നടപ്പാക്കിയിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം രേഖാമൂലം മറുപടി നൽകിയത്.

കേരളം, പശ്ചിമ ബംഗാൾ,കർണാടക,ആന്ധ്ര പ്രദേശ്, ജമ്മു കാശ്മീർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് മെന്റൽ ഹെൽത്ത് കെയർ ആക്ട് നടപ്പാക്കിയിട്ടുള്ളത്. ആരോഗ്യം സംസ്ഥാന സർക്കാരിന്റെ വിഷയമാണെന്നും എല്ലാ സംസ്ഥാനങ്ങളും മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംസ്ഥാന തലങ്ങളിൽ നടത്തിയിട്ടുണ്ടെന്നും ആശുപത്രികളിൽ മാനസിക ആരോഗ്യ വിഭാഗവും ഉണ്ടെന്നും മന്ത്രാലയം അറിയിച്ചു.

മാനസികാരോഗ്യ വിഭാഗത്തിൽ ബാംഗ്ലൂരിലെ N.I.M.H.A.N.S ൽ 944 കിടക്കകളും LGBRIMH ൽ 336 കിടക്കകളും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കാട്രിയിൽ 643 കിടക്കകളും നിലവിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മറുപടിയിലൂടെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News