ആലപ്പുഴ ലൈറ്റ്‌ ഹൗസിൽ ലിഫ്റ്റ്‌ സ്ഥാപിക്കണം: എ.എം.ആരിഫ്‌ എം.പി

ആലപ്പുഴയിലെ പൈതൃകസ്മാരകങ്ങളിൽ ഒന്നായ ലൈറ്റ്‌ ഹൗസിൽ കയറുന്നതിന്‌ പുറമേനിന്നും ലിഫ്റ്റ്‌ സംവിധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്‌ എ.എം.ആരിഫ്‌ എം.പി. കേന്ദ്ര തുറമുഖ-ഷിപ്പിംഗ്‌-ജലഗതാഗത വകുപ്പ്‌ മന്ത്രി സർബാനന്ദ സോനോവാളിനെ നേരിൽക്കണ്ട്‌ നിവേദനം നൽകി.

1862ൽ സ്ഥാപിക്കപ്പെട്ടതും രാജ്യത്തെ ഇപ്പോഴും പ്രവർത്തിക്കുന്ന ലൈറ്റ്‌ ഹൗസുകളിൽ പഴക്കം കൊണ്ട്‌ രണ്ടാംസ്ഥാനത്തുമുള്ള ആലപ്പുഴയിലെ ലൈറ്റ്‌ ഹൗസിൽ കയറാനായി ധാരാളം സഞ്ചാരികൾ എത്താറുണ്ടെങ്കിലും നിലവിൽ ലൈറ്റ്‌ ഹൗസിന്റെ അകത്തുള്ള ഗോവണിയിലൂടെ മുകളിലേയ്ക്ക്‌ കയറനുള്ള ബുദ്ധിമുട്ടുകൾ കാരണം എക്‌ സ്റ്റേണൽ ലിഫ്റ്റ്‌ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്‌.

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആലപ്പുഴ പൈതൃക പദ്ധതി പൂർത്തിയാകുമ്പോൾ ലൈറ്റ്‌ ഹൗസിന്റെ പ്രാധാന്യം വർദ്ധിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഇക്കാര്യം പരിശോധിച്ച്‌ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഡയറക്ടറേറ്റ്‌ ഓഫ്‌ ലൈറ്റ്‌ ഹൗസസിന്‌ നിർദ്ദേശം നൽകുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി എം.പി. അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News