കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടികയില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഒന്നാമന്‍, ഇ ഡി പാണക്കാടെത്തി: കെ ടി ജലീല്‍  

കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടികയില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഒന്നാമനെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍.  സഹകരണ ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ചെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയതിൽ ആദ്യ പേരുകാരൻ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖ് ആണെന്ന് ജലീൽ പറഞ്ഞു.

പാലാരിവട്ടം പാലത്തിന്‍റെ ഓഹരി മലപ്പുറത്തെത്തിയെന്നും പാണക്കാടും എൻഫോഴ്സ്മെന്‍റ് അന്വേഷിച്ചെത്തിയെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ കെ.ടി ജലീൽ പറഞ്ഞു.

അതേസമയം, മകന്‍റെ പേരിൽ പൈസ ഉണ്ടെങ്കിൽ അത് എൻആർഐ അക്കൗണ്ട് ആണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വാസ്തവമല്ല ജലീൽ പറഞ്ഞതെന്നും പണത്തിന് എല്ലാ രേഖകളും കയ്യിലുണ്ടെന്നും കുഞ്ഞാലിക്കുട്ടി മറുപടി നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News