ഐപിഎസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി തട്ടിപ്പ് കേസിൽ വീണ്ടും അറസ്റ്റില്‍

ഐപിഎസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി കാർത്തികിനെ തട്ടിപ്പ് കേസിൽ വീണ്ടും ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ എസിപി കെ.ജി.സുരേഷിൻ്റെ നേതൃത്വത്തിൽ സി.ഐ. പ്രേമാനന്ദ കൃഷ്ണനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഐ പി എസ് ഉദ്യോഗസ്ഥയെ വിവാഹം കഴിക്കുമെന്ന് ജനങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ച് കോഴിക്കോട് ഫറോക്കിൽ വാടകക്ക് താമസിച്ചു വരുന്ന കാർത്തിക് എന്ന വ്യാജ ഐപിഎസുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരെ  പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 2 വില കൂടിയകാർ വാങ്ങിക്കുവാൻ വായ്പ്പ യെടുത്ത് തിരിമറി നടത്തിയ കേസ് നിലവിലുണ്ട്. ഈ കേസിലാണ് അറസ്റ്റ്. ഇയാൾ

 ഒരു ഐപിഎസ് ഉദ്യേഗസ്ഥയെ വിവാഹം കഴിക്കാൻ പോകുന്നു എന്ന് പറഞ്ഞ് ജനങ്ങളെ വിശ്വസിപ്പിക്കുകയും ആ ഉദ്യോഗസ്ഥയുടെ ഫോട്ടോ പ്രൊഫൈൽ ആക്കി ജനങ്ങളെ വഞ്ചിക്കുകയും ചെയ്തു.

ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് പല ബാങ്കുകളിൽ നിന്നും വില കൂടിയ കാറുകൾ വാങ്ങിക്കുകയും ടBI ബാങ്ക് മാനേജരുടെ കൈയ്യിൽ നിന്നും 96 പവനും 25 ലക്ഷം രൂപയും തട്ടിപ്പ് നടത്തിയ കേസിൽ ഇയാളും  അമ്മയും അറസ്റ്റിലായിരുന്നു.

രണ്ടു പേരും 4 മാസം ജയിൽവാസമനുഭവിച്ച ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് തട്ടിപ്പ് തുടർന്നത്. കാർത്തിക് വേണുഗോപാൽ എന്ന പേരിലാക്  ഇയാൾ തട്ടിപ്പ് നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News