കേന്ദ്രസർക്കാർ പാർലമെന്റിനെ നോക്കുകുത്തിയാക്കുന്നു: എളമരം കരീം എം പി

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഇന്ത്യൻ പാർലമെന്റിനെ നോക്കുതിയാക്കുകയാണെന്ന് സിപിഐഎം രാജ്യസഭാകക്ഷി നേതാവ് എളമരം കരീം എംപി പറഞ്ഞു. പ്രതിപക്ഷം ഇയർത്തുന്ന വിഷയങ്ങൾ സഭയിൽ ചർച്ചചെയ്യാൻ പോലും കേന്ദ്രസർക്കാർ തയ്യാറാവുന്നില്ല.

നിഷ്പക്ഷരായി പ്രവർത്തിക്കേണ്ട സഭാധ്യക്ഷന്മാരും സർക്കാരിന്റെ ഈ ജനാധിപത്യ ധ്വoസനത്തിന് കുടപിടിക്കുകയാണ്. പ്രതിപക്ഷത്തെ കക്ഷിനേതാക്കൾക്കുപോലും ‌ സംസാരിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നു. രാജ്യത്തെ ബാധിക്കുന്ന ഒരു വിഷയവും ചർച്ചചെയ്യാൻ അനുമതി നൽകുന്നില്ല എന്നുമാത്രമല്ല ഒരു ചർച്ചയും കൂടാതെ തന്ത്രപ്രധാന ബില്ലുകൾ പാസാക്കുന്നു.

ബില്ലുകളുടെ ചർച്ചയ്ക്ക് പ്രതിപക്ഷ അംഗങ്ങൾ എഴുന്നേൽക്കുമ്പോൾ മൈക്ക് ഓഫാക്കുകയും വോട്ടെടുപ്പ് ആവശ്യപ്പെടുമ്പോൾ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് നമ്മുടെ ജനാധിപത്യ സംബ്രദായത്തിൽ കേട്ടുകേൾവിപോലും ഇല്ലാത്ത സംഭവങ്ങളാണ്. എല്ലാ സഭാ ചട്ടങ്ങളും ഭരണഘടനാ തത്വങ്ങളും കാറ്റിൽപ്പറത്തിയാണ് കേന്ദ്രസർക്കാർ ഈ ജനാധിപത്യ ധ്വംസനം നടത്തുന്നത്.

കർഷക സമരവും ഫോൺ ചോർത്തലും ഉൾപ്പെടെയുള്ള വിഷയങ്ങൾ സഭയിൽ ചർച്ചയായാൽ സർക്കാർ പ്രതിരോധത്തിലാവും എന്നുള്ളതും പ്രതിപക്ഷകക്ഷികൾക്കിടയിൽ വളർന്നുവരുന്ന യോജിപ്പും ഭരണകക്ഷിയെ അങ്കലാപ്പിലാക്കുന്നുണ്ട്.  പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ച് ഇത്രയും ദിവസങ്ങളായിട്ടും ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയവും സഭ ചർച്ചചെയ്തിട്ടില്ല.

പ്രതിപക്ഷ ബഹളത്തിന്റെയും സഭാ സ്തംഭനത്തിന്റെയും പരിപൂർണ ഉത്തരവാദിത്തം കേന്ദ്രസർക്കാറിനാണ്. രാജ്യസുരക്ഷയെയും പൗരന്മാരെയും ബാധിക്കുന്ന വിഷയങ്ങൾ സഭയിൽ ഉയർത്തിക്കൊണ്ടുവരാനും ചർച്ച ചെയ്യാനുമുള്ള ശ്രമങ്ങൾ പ്രതിപക്ഷം പൂർവാധികം ശക്തിയോടെ തുടരും. അതിനാൽ, പ്രതിപക്ഷത്തേക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ട്, സഭ നടത്തിക്കൊണ്ടുപോകാനും പ്രധാന വിഷയങ്ങളിൽ ചർച്ച അനുവദിക്കാനും സർക്കാർ തയ്യാറാവണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News