ലോക്ഡൗൺ ഇളവ്; ആരോഗ്യമന്ത്രി നാളെ നിയമസഭയിൽ പ്രത്യേക  പ്രസ്താവന നടത്തും

ലോക്ഡൗൺ ഇളവുമായി ബന്ധപ്പെട്ട്  ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നാളെ നിയമസഭയിൽ പ്രത്യേക  പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ച് ആണ് ആരോഗ്യ മന്ത്രി നാളെ സഭയിൽ പ്രത്യേക പ്രസ്താവന നടത്തുക .

ലോക് ഡൗൺ മാനദണ്ഡങ്ങളിൽ ഇളവ് വേണമോ എന്ന കാര്യം ഇന്ന് ചേർന്ന ഉന്നതതല യോഗം വിശദമായി ചർച്ച ചെയ്തു . വിദഗ്ദ സമിതി നൽകിയ ശുപാർശകൾ യോഗം ചർച്ച ചെയ്തു. നിയമസഭ സമ്മേളനം നടക്കുന്നതിനാലാണ്  ആദ്യം സഭയിൽ പ്രസ്താവന നടത്താം എന്ന് സർക്കാർ തീരുമാനിച്ചത്.

അതേസമയം കേരളത്തില്‍ ഇന്ന് 23,676 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട് 787, പത്തനംതിട്ട 584, ഇടുക്കി 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,77,15,059 സാമ്പിളുകളാണ് പരിശോധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here