വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലെ മുഖ്യ ആസൂത്രകനും കൂട്ടാളികളും പിടിയിൽ

തിരുവനന്തപുരം മംഗലപുരത്ത് വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലെ മുഖ്യ ആസൂത്രകനും കൂട്ടാളികളും പിടിയിൽ. ചെന്നയിൽ താമസമാക്കിയ ബാലരാമപുരം സ്വദേശി സന്തോഷും കൂട്ടാളികളുമാണ് പിടിയിലായത്. സന്തോഷിനെ പിടികൂടിയതോടെ കവർച്ചാ സംഘത്തിലെ പിടികിട്ടാനുള്ള മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

പള്ളിപ്പുറത്ത് ടെക്നോ സിറ്റിക്ക് സമീപം  ദേശീയപാതയിൽ കഴിഞ്ഞ ഏപ്രിൽ 9 -ന് രാത്രിയാണ്  സ്വർണ്ണവ്യാപാരിയുടെ കാർ തടഞ്ഞ് വെട്ടി പരുക്കേൽപ്പിച്ച് സ്വർണ്ണം കവർച്ച ചെയ്തത്.
കേസിൽ 15 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യ ആസൂത്രകനായ   ചെന്നൈയിൽ താമസിക്കുന്ന ബാലരാമപുരം സ്വദേശി സന്തോഷ് ക്ലമന്റിനെ ക‍ഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.

കന്യാകുമാരി പളുകൽ സ്വദേശി സതീഷ്കുമാർ പാലക്കാട് ആലത്തൂർ സ്വദേശി അജീഷ്,തുടങ്ങിയവരേയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സ്വർണ്ണവ്യാപാരിയായ സമ്പത്തിന്റെ നെയ്യാറ്റിൻകരയിലെ ജുവലറി ജീവനക്കാരനായ അജീഷ് മറ്റ് ജുവലറികളിലേക്ക് സമ്പത്ത് സ്വർണ്ണം കൊണ്ടു പോകുന്നതിനൊപ്പം , പണവും കൊണ്ട് പോകാറുണ്ടെന്ന വിവരം സുഹൃത്തും ലോറിഡ്രൈവറുമായ സതീഷ്കുമാറിനോട് പറയുകയായിരുന്നു.

സതീഷാണ് ചെന്നൈയിൽ താമസമാക്കിയ റിയൽ എസ്റ്റേറ്റ്കാരനായ സന്തോഷിനോട് വിവരം പറഞ്ഞ്. തുടർന്ന് സന്തോഷ് ക്ലമനന്‍റ് കവർച്ചക്കുള്ള പദ്ധതി തയ്യാറാക്കി. കഴക്കൂട്ടത്തെ കൊട്ടേഷൻ സംഘത്തെ കൊണ്ട്  കവർച്ച നടപ്പാക്കി.

കാറുകളിലും ബൈക്കുകളിലുമായി എത്തിയ സംഘം സമ്പത്തിന്റെ വാഹനം  തടഞ്ഞ് വെട്ടിപരിക്കേൽപ്പിച്ച് കാർ ഉൾപ്പെടെ തട്ടിയെടുക്കാനായിരുന്നു പദ്ധതി ഇട്ടതെങ്കിലും , വാഹനം സ്റ്റാർട്ട് ആകാത്തതിനാൽ സ്വർണ്ണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് ,സമ്പത്തിനെ വെട്ടി പരുക്കേൽപ്പിച്ച് വാഹനത്തിന്റെ ഡ്രൈവറെയും ,സമ്പത്തിന്റെ ബന്ധുവിനേയും മർദ്ദിച്ച് വാഹനങ്ങളിൽ കയറ്റികൊണ്ട് പോയി പോത്തൻകോടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.

ഇതോടെ ഈ കേസിൽ മൊത്തം പതിനെട്ടു പേർ അറസ്റ്റിലായി.കവർച്ചയുമായി ബന്ധപ്പെട്ട് നാൽപ്പത് പവനോളം സ്വർണ്ണവും, ആറ് കാറുകളും രണ്ട് ഇരുചക്ര വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here