വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 102 കിലോ കഞ്ചാവ്

വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട. ബത്തേരി കൊളഗപ്പാറ വട്ടത്തിമൂല കോളനിയില്‍ നിന്ന് 102 കിലോ കഞ്ചാവ് പിടികൂടി. വട്ടത്തിമൂലയിലെ 51 വയസുകാരനായ കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്

ജില്ല പൊലീസ് മേഥാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി നാര്‍ക്കോട്ടിക് സെല്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്

ആദിവാസി കോളനികളിലടക്കം വില്‍പ്പനയ്‌ക്കെത്തിച്ച കഞ്ചാവാണിതെന്നാണ് പൊലീസിന് ലഭിച്ച വിവരം. 48 പൊതികളില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here