ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ചരിത്രം സൃഷ്ടിച്ച് റവന്യു വകുപ്പ്

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ചരിത്രം സൃഷ്ടിച്ച് റവന്യു വകുപ്പ്. ഇന്നും 104 സർവേയർ ഒഴിവുകൾ റിപ്പോർട്ട് ചെയതു. റവന്യു വകുപ്പിൽ 10 ദിവസത്തിനുളളില്‍ 590 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. സർക്കാരിന്റെ പ്രഖ്യാപിത നയമാണ് ഒഴിവുകൾ പി.എസ്.സി ക്ക് റിപ്പോർട്ട് ചെയ്യുകയെന്നത്.

അക്ഷരാര്‍ത്ഥത്തില്‍ ആ നയം അതിവേഗത്തില്‍ നടപ്പിലാക്കുകയാണ് റവന്യു വകുപ്പ്. റവന്യു മന്ത്രിയായി യുവജന നേതാവ് കെ.രാജൻ അധികാരമേറ്റയുടൻ തന്നെ വകുപ്പിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളെ കുറിച്ച് റിപ്പോർട്ട് ചോദിച്ച് നടപടിയാരംഭിച്ചിരുന്നു. ആഗസ്റ്റ് 4 ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്ന് പരമാവധി ഉദ്യോഗാർത്ഥികൾക്ക് ജോലി നൽകുവാനുള്ള ശ്രമമാണ് റവന്യു വകുപ്പ് നടത്തിയത്.

അതിന്റെ ഭാഗമായി പത്ത് ദിവസത്തിനുളളില്‍ 590 ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനായി സാധിച്ചത്. ആദ്യമായി എൽഡിസി ലിസ്റ്റിൽ നിന്ന് 340 പേരെ എടുക്കുന്നതിനുള്ള തീരുമാനമാണ്. ഉയർന്ന തസ്തികകളെ ഡീ കേഡർ ചെയ്തും റിട്ടയർമെന്റ് ഒഴിവുകളും കണക്കാക്കിയാണ് ഒഴിവുകൾ കണ്ടെത്തിയത്.

അതിനു ശേഷം സർവ്വെ വകുപ്പിൽ കാലങ്ങളായി ഒഴിഞ്ഞു കിടക്കുന്നതും റാങ്ക് ലിസ്ററ് ഇല്ലാത്തതുമായ ഡ്രാഫ്റ്റ്സ്മാൻ തസ്തികകളെ പരിവർത്തനം ചെയ്ത് സർവേയർ തസ്തികകളാക്കി റിപ്പോർട്ട് ചെയ്തു. സർവ്വെയിൽ തന്നെ വിവിധ തസ്തികകളിലേക്കായി ഉന്നത തസ്തികകളെ ഡീ കേഡർ ചെയ്ത് 24 ഒഴിവുകളും റിപ്പോർട്ട് ചെയ്യുകയുണ്ടായി.

ആഗസ്റ്റ് 3 ന് വീണ്ടും പരിശോധിച്ച് സർവെയർ തസ്തികയില്‍ 102 ഒഴിവുകൾ കണ്ടെത്തുകയും ത്വരിതഗതിയില്‍ തന്നെ ആഗസ്റ്റ് 3 ന് തന്നെ ആ ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്തു. അതു കൂടാതെ വിവിധ ജില്ലകളിലായി വാഹനമില്ല എന്ന കാരണത്താല്‍ റിപ്പോർട്ട് ചെയ്യാതിരുന്ന 15 ഡ്രൈവർമാരുടെ ഒഴിവുകൾ വാഹനമുള്ള സ്ഥലത്തേക്ക് നിശ്ചയിച്ച് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അങ്ങനെ 590 ഒഴിവുകൾ പിഎസ് സിക്ക് റവന്യു വകുപ്പ് സൃഷ്ടിച്ച് റിപ്പോർട്ട് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News