മുഖ്യമന്ത്രിക്കും മന്ത്രി എ കെ ശശീന്ദ്രനും എതിരായ പരാതി തള്ളി ലോകയുക്ത

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ കെ ശശീന്ദ്രനും എതിരായ പരാതി തള്ളി ലോകയുക്ത.  ശശീന്ദ്രനെ പുറത്താക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയെ കൂടി കൂട്ട് പ്രതിയാക്കണമെന്ന  ഹർജിയാണ്  ലോക യുക്ത തള്ളിയത്.

ഹർജിക്ക് പിന്നിൽ ദുരുദേശമുണ്ടെന്ന് ലോകായുക്ത വ്യക്തമാക്കി.  എന്‍സിപി നേതാവിനോട് കേസ് നല്ല നിലയിൽ തീർക്കണമെന്ന ശശീന്ദ്രൻ്റെ ആവശ്യം മന്ത്രി എന്ന നിലയിൽ അധികാര ദുർ വിനയോഗം ആണെന്ന് ചൂണ്ടി കാട്ടി  അഡ്വ. ജിജാ ജെയിംസ് മാത്യു സമർപ്പിച്ച ഹർജിയാണ് ലോകായുക്ത തള്ളിയത്.

പരാതിയെ ദുരുദ്ദേശപരായ ഹർജി എന്ന് വിശേഷിപ്പിച്ച ലോകയുക്ത കേസെടുക്കാൻ കഴിയില്ലെന്ന് വിധിയിൽ ചൂണ്ടിക്കാട്ടി. പരാതിക്കൊപ്പം സമർപ്പിച്ചത് ഏതാനും യൂട്യൂബ് ലിങ്ക് മാത്രമാണെന്നും അതിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത് എങ്ങനെയെന്നും ലോകായുക്ത വിധിയിൽ ചോദിക്കുന്നു.

എ.കെ ശശീന്ദ്രൻ രാജി വെയ്ക്കേണ്ടതില്ലെന്ന പ്രസ്താവനയുടെ പേരിൽ മാത്രം മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്നും വിധിയിൽ പറയുന്നുണ്ട്.

മുഖ്യമന്ത്രിക്കെതിരെ അഴിമതി , സ്വജനപക്ഷപാതം , എന്നീ ആരോപണങ്ങൾ തെളിയിക്കാനുള്ള യാതൊരു തെളിവും പരാതിക്കാരൻ്റെ കൈയ്യിൽ ഇല്ല. അതിനാൽ കേസ് തള്ളുകയാണെന്ന് ലോക യുക്ത സിറിയക്ക് ജോസഫ് ,ഉപലോകയുക്ത ഹാറൂൺ അൽ റഷീദ് എന്നീ വർ ഉൾപ്പെട്ട ബെഞ്ച് തള്ളകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here