മധ്യപ്രദേശ് പ്രളയം: കുത്തൊഴുക്കില്‍ തകര്‍ന്ന് പാലം; ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

മധ്യപ്രദേശിലെ ഡാട്ടിയ ജില്ലയില്‍ ചൊവ്വാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു നദിക്ക് മുകളിലുള്ള രണ്ട് പാലങ്ങള്‍ ഒഴുകിപ്പോയി. ഭയപ്പെടുത്തുന്ന വീഡിയോയില്‍, മണിഖേഡ അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ ശക്തമായ പ്രവാഹം കാരണം ഒരു പാലം താഴെയുള്ള നദിയില്‍ തകര്‍ന്നുവീഴുന്നത് കാണാം.

‘മണിഖേഡ ഡാമിന്റെ 10 ഗേറ്റുകള്‍ തുറന്നിട്ടുണ്ട്, ദുരിതബാധിത ഗ്രാമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി,’ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കഴിഞ്ഞ ദിവസം അറിയിച്ചു.

ജില്ലയെ മധ്യപ്രദേശിലെ പ്രധാന നഗരമായ ഗ്വാളിയോറുമായി ബന്ധിപ്പിക്കുന്ന മൂന്നില്‍ പാലങ്ങളില്‍ ഒന്നാണ് ഇത്. സംസ്ഥാനത്ത് പെയ്ത കനത്ത മഴയില്‍ ഗ്വാളിയോര്‍ – ചമ്പല്‍ മേഖലയാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയത്. മേഖലയിലെ പ്രളയബാധിത ജില്ലകളില്‍ വ്യോമസേനയുടെ നിരവധി ടീമുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

ശിവപുരി, ഷിയോപൂര്‍, ഗുണ, മറ്റ് രണ്ട് ജില്ലകള്‍ എന്നിവയ്ക്ക് കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്‍പത് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടും മറ്റ് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here