കൊവിഡ്: അതിര്‍ത്തികള്‍ വീണ്ടുമടച്ച് കര്‍ണ്ണാടക

കൂടുതല്‍ റോഡുകള്‍ അടച്ച് കര്‍ണ്ണാടക. എന്‍മകജെ പഞ്ചായത്തിലെ കുന്നിമൂലയില്‍ മണ്ണ് കൊണ്ടിട്ടാണ് വഴി അടച്ചത്. ഒഡ്യയില്‍ ബാരിക്കേഡ് തീര്‍ത്ത് റോഡ് അടച്ചു. ദേലംപാടിയിലെ സാലത്തട്ക്ക പാഞ്ചോടി റോഡ് കെട്ടി അടച്ചു.

കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിലാനാണ് കര്‍ണ്ണാടക നിയന്ത്രണം കര്‍ശനമാക്കിയത്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് ഇപ്പോള്‍ അതിര്‍ത്തി വഴി കടത്തിവിടുന്നത്.

രണ്ട് ഡോസ് വാക്സിന്‍ എടുത്തവരാണെങ്കിലും അവരും കൊവിഡില്ലെന്ന ആര്‍ ടി പി സി ആര്‍ പരിശോധന ഫലം കരുതണം.

ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെത്തിയവരെ തലപ്പാടി അതിര്‍ത്തിയില്‍ നിന്ന് മടക്കി അയക്കുകയാണ്. വിവിധ ആവശ്യങ്ങള്‍ക്കായി കര്‍ണാടകയിലേക്ക് പോകേണ്ട നിരവധി പേരുടെ യാത്രയാണ് ഇതോടെ മുടങ്ങിയത്. ഇതിനു പിന്നാലെ കേരള അതിര്‍ത്തിയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളും നടന്നു. തലപ്പാടി അതിര്‍ത്തിയില്‍ കാസര്‍കോട് ജില്ലാ ഭരണകൂടം ആര്‍ ടി പി സി ആര്‍ പരിശോധന കേന്ദ്രം തുറന്നിരുന്നു. നിരവധി പേരാണ് ഇവിടെ കൊവിഡ് പരിശോധനക്കായെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News