ഇത് വീണ്ടും അഭിമാന നിമിഷം; ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് വെങ്കലം

ഇത് വീണ്ടും അഭിമാന നിമിഷം. ടോകിയോ ഒളിംപിക്‌സില്‍ ബോക്‌സിങ്ങില്‍ നിന്ന് ഇന്ത്യയ്ക്ക് വെങ്കലം. അസമില്‍നിന്ന് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ വനിത കൂടിയാായ ലവ്ലീന ബൊര്‍ഗോഹെയിനാണ് വെങ്കലം കരസ്ഥമാക്കിയത്.

വനിതകളുടെ ബോക്സിങ് 69 കിലോ ഗ്രാം വിഭാഗത്തില്‍ ലവ്ലീന ബൊര്‍ഗോഹെയിന്‍ രാജ്യത്തിന്റെ മൂന്നാം മേഡല്‍ നേട്ടം സ്വന്തമാക്കിയത്. സ്‌കോര്‍ 5-0.

സെമിയില്‍ തുര്‍ക്കിയുടെ ലോക ഒന്നാം നമ്പര്‍ താരം ബുസെനസ് സുര്‍മിനെലിയോടാണ് പരാജയപ്പെട്ടതോടെയാണ് ലവ്ലീന വെങ്കലം ഉറപ്പിച്ചത്. ഇന്ത്യയ്ക്കായി ബോക്സിങ്ങില്‍ വിജേന്ദര്‍ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം മെഡല്‍ നേടുന്ന താരമായി ലവ്ലീന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News