ലീഗിനെയും മതത്തേയും മറയാക്കി കുഞ്ഞാലിക്കുട്ടിയും മകനും നടത്തുന്നത് മാഫിയ പ്രവര്‍ത്തനം; കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകള്‍ നിരത്തി കെ ടി ജലീല്‍

ഹൈദരാലി തങ്ങളെ ഇ ഡിയ്ക്ക് മുന്നിലേക്ക് ഇട്ടുകൊടുത്ത കുഞ്ഞാലികുട്ടിയെ ലീഗ് അണികള്‍ തിരിച്ചറിയണമെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. കുഞ്ഞാലികുട്ടിയുടെ മകന്‍ ഹാഷിക്കിന് കളളപ്പണം നിക്ഷേപം ഉണ്ട്. സഹകരണ ബാങ്കില്‍ മറ്റൊരാളാണ് പണം പിന്‍വലിച്ചത്. കുഞ്ഞാലികുട്ടി നിയമസഭയെ തെറ്റിധരിപ്പിക്കുകയാണെന്നും കെ ടി ജലീല്‍ പറയുന്നു.

പലിശ പണം ആര് പിന്‍വലിച്ചു ,ആര് പറഞ്ഞിട്ട് പിന്‍വലിച്ചു എന്നത് ഇനിയും അറിയേണ്ടതുണ്ടെന്നും കേരളാ ബാങ്കില്‍ മലപ്പുറം ജില്ലാ ബാങ്കുകള്‍ ചേരാതിരുന്നത് കള്ളപ്പണം ഉള്ളതിനാലാണെന്നും ജലീല്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരെ നിയമസഭ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പറഞ്ഞ ബാങ്കിന് എന്‍ആര്‍ഐ നിക്ഷേപം സ്വീകരിക്കാന്‍ ലൈസെന്‍സ് ഇല്ല. തങ്ങളെ മറയാക്കി കുഞ്ഞാലികുട്ടി മാഫിയാ പ്രവര്‍ത്തനം നടത്തുകയാണ്. കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണ്. സ്പീക്കര്‍ക്കല്ല കുഞ്ഞാലിക്കുട്ടി രേഖകള്‍ കൊടുക്കേണ്ടതെന്നും ആദായ നികുതി വകുപ്പിന് കൊടുക്കണമെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.

 പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിക്കിന്റെ പണം ഉള്‍പ്പെടെ 110 കോടി മലപ്പുറം അബ്ദുറഹ്മാന്‍ നഗര്‍ സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്കില്‍ രേഖകകളില്ലാത്തതായി ഇന്‍കം ടാക്‌സ് വകുപ്പ് കണ്ടെത്തി. ഇത് കണ്ടുകെട്ടിയിട്ടുണ്ടെന്നും രണ്ട് മാസത്തിനിടയില്‍ 7 കോടിയുടെ അവകാശികള്‍ രേഖകള്‍ സമര്‍പ്പിച്ച്‌ പണം പിന്‍വലിച്ചുവെന്നും കെടി ജലീല്‍ ആരോപിച്ചു.

103 കോടിയുടെ അവകാശികള്‍ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല. അവരുടെ ലിസ്റ്റ് ഇന്‍കംടാക്‌സ് പുറത്ത് വിട്ടിരുന്നു. അതില്‍ ഒന്നാമത്തെയാള്‍ ആഷിഖ് ആയിരുന്നു. 3.5 കോടിയാണ് ബാങ്കിലുള്ളത്. പലിശയിനത്തില്‍ 1.5 കോടിയോളം പിന്‍വലിച്ചിട്ടുണ്ട്. അത് അക്കൗണ്ട് മുഖേനയല്ല. മറ്റാരോ ആണ് അത് പിന്‍വലിച്ചത്. ഇത് എന്‍ആര്‍ഐ പണമാണെന്നാണ് കുഞ്ഞാലികുട്ടി സഭയില്‍ പറഞ്ഞത്. എന്നാല്‍ ആ ബാങ്കില്‍ എന്‍ആര്‍ഐ അക്കൗണ്ട് തുടങ്ങാനുള്ള അനുമതിയില്ല. കുഞ്ഞാലിക്കുട്ടി സഭയെ തെറ്റിദ്ധരിപ്പിച്ചു.

ഇതിന് കുഞ്ഞാലിക്കുട്ടിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കും. മലപ്പുറം ജില്ലയിലെ സഹകരണ ബാങ്കുകള്‍ കേരള ബാങ്കില്‍ ചേരാതിരുന്നത് കോടികളുടെ കള്ളപ്പണം ഉള്ളത് കൊണ്ടാണെന്നും എ ആര്‍ നഗര്‍ ബാങ്ക് ഭരണസമിതി അടിയന്തരമായി പിരിച്ചു വിടണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News