ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയം; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ അനുപാതം നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ചിലര്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്ര്യ ചോദ്യങ്ങള്‍ക്ക് മറുപടിയായി സഭയില്‍ വ്യക്തമാക്കി.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ധാക്കിയെങ്കിലും ആര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കില്ല.പ്രശ്‌നങ്ങള്‍ എന്തങ്കിലുമുണ്ടെങ്കില്‍ അത് ചര്‍ച്ചയിലൂടെ
പരിഹരിക്കും.

വിഷയത്തില്‍ അനാവശ്യ വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് അവര്‍ക്ക് പ്രത്യേക താല്‍പര്യമുള്ളത് കൊണ്ടാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കി.

സ്‌കോളര്‍ഷിപ്പില്‍ അനുപാതം നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും.

ചില അധികാരം സര്‍ക്കാരിനുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അപ്പീല്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News