സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍

മധ്യപ്രദേശിലെ കര്‍ഗോണില്‍ സ്വകാര്യ തുണിമില്ലിലെ ജീവനക്കാര്‍ നടത്തി വന്ന സമരത്തിന് എത്തിയ സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍. മേധാ പട്കര്‍ അടക്കം 350 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തുണി മില്ല് സ്ഥാപനം വിറ്റതായും എന്നാല്‍ അടച്ചുപൂട്ടുന്നതിനുമുമ്പ് അവിടെ ജോലി ചെയ്തവരെ പുനര്‍ നിയമിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാലുമാണ് സമരം നടത്തുന്നതെന്ന് തൊഴിലാളികളുടെ സംഘടനയായ ജനതാ ശ്രമിക് സംഘടനയിലെ രാജ്കുമാര്‍ ദുബെ പറഞ്ഞു.

അനുമതിയില്ലാതെയാണ് സമരം നടത്തിയതെന്നും സ്ഥലം ഒഴിഞ്ഞുപോകാന്‍ 48 മണിക്കൂര്‍ സമയം നല്‍കി നോട്ടീസ് നല്‍കിയിരുന്നെന്നും അതിന് ശേഷമാണ് അറസ്റ്റ് ചെയ്തതെന്നുമാണ് മധ്യപ്രദേശ് പൊലീസ് പറയുന്നത്.

സമരപ്പന്തല്‍ പൊളിച്ച് നീക്കിയാണ് വൈകുന്നേരത്തോടെ അറസ്റ്റ് നടന്നത്. സര്‍ക്കാര്‍ ഭൂമിയിലാണ് പന്തല്‍ കെട്ടി സമരം നടത്തിയതെന്നും അനുവാദമില്ലാതെ സമരം നടത്തിയതിനാണ് നടപടിയെന്ന് മധ്യപ്രദേശ് പൊലീസ് വിശദീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News