കൊടകര കേസ്: ഒമ്പത് ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ബി.ജെ.പി കള്ളപ്പണം എത്തിച്ചുവെന്ന് അന്വേഷണസംഘം

കൊടകര കള്ളപ്പണക്കേസില്‍ സംസ്ഥാനത്തെ ഒമ്പത് ഒമ്പത് ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ബി.ജെ.പി കള്ളപ്പണം എത്തിച്ചുവെന്ന് അന്വേഷണസംഘം.

തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളില്‍ പണമെത്തിയെന്നും കൊടകര കള്ളപ്പണകേസ് അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി.

പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധര്‍മരാജന്‍ സമര്‍പ്പിച്ച ഹര്‍ജി ഈ മാസം 11 ന് പരിഗണിക്കാനായി മാറ്റിയിരുന്നു. ബി.ജെ.പി നേതാക്കളുടെ പ്രേരണ മൂലമാണ് ധര്‍മ്മരാജന്‍ ഹര്‍ജി നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

പണത്തിന്റെ ഉറവിടം വ്യക്തമാകാന്‍ ഇക്കുറിയും ധര്‍മ്മരാജനായില്ല. ഇരിങ്ങാലക്കുട കോടതിയിലാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News