കള്ളപ്പണ കേസ്: ഇ ഡി ഉദ്യോഗസ്ഥര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി കെ.ടി.ജലീല്‍

കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി കെ.ടി.ജലീല്‍.

മലപ്പുറം അബ്ദുറഹിമാന്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കുഞ്ഞാലികുട്ടിയുടെ മകന്‍ മൂന്ന് കോടി രൂപ നിക്ഷേപിച്ചു എന്നും രണ്ടര മാസം ആയിട്ടും ഇതിന്റെ കണക്ക് ഇന്‍കം ടാക്‌സിന് മുന്നില്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും രേഖ.

എന്‍ ആര്‍ ഐ അക്കൗണ്ട് തുടങ്ങാന്‍ ലൈസെന്‍സ് ഇല്ലാത്ത ബാങ്കില്‍ നിക്ഷേപം എത്തിയത് ദുരൂഹം എന്നും കുഞ്ഞാലിക്കുട്ടി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും ജലീല്‍ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടിയും കൂട്ടരും കള്ളപ്പണ ഇടപാടിന് ലീഗ് സ്ഥാപനങ്ങളെ മറയാക്കുന്നെന്നും തങ്ങളെ കുഴിയില്‍ച്ചാടിച്ചെന്നും ആരോപണം ആണ് ജലീല്‍ ഉയര്‍ത്തുന്നത് .ഇഡി പാണാക്കടെത്തി ഹൈദരലി തങ്ങളെ ചോദ്യം ചെയ്തു എന്നും ജലീല്‍ ആരോപിച്ചു .

എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ചോദ്യം ചെയ്യല്‍ നോട്ടീസ് ജലീല്‍ പുറത്ത് വിട്ടു. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിക്കിന്റെ പേരില്‍ മലപ്പുറത്തെ എആര്‍ നഗര്‍ ബാങ്കില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്നും മലപ്പുറത്തെ സഹകരണ ബാങ്കുകളിലാണ് ലീഗിന്റെ കള്ളപ്പണ നിക്ഷേപമെന്നും ജലീല്‍ ആരോപിക്കുന്നു.

കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണ്. ഇ ഡിക്ക് പരാതി നല്‍കും .മലപ്പുറം അബ്ദുറഹിമാന്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍എന്‍ ആര്‍ ഐ അക്കൗണ്ട് തുടങ്ങാന്‍ കഴിയില്ല .അതിന് അനുമതി ഇല്ല. കുഞ്ഞാലിക്കുട്ടി സഭയെ തെറ്റിദ്ധരിപ്പിച്ചു, സ്പീക്കര്‍ക്ക് പരാതി നല്‍കും.

ഹൈദരാലി തങ്ങളെ ചോദ്യം ചെയ്ത കാര്യം സ്ഥിരീകരിച്ച കുഞ്ഞാലിക്കുട്ടി ചന്ദ്രികയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് പാണക്കാട് തങ്ങള്‍ ഉത്തരവാദിയല്ലെന്നും പറഞ്ഞു.നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി നല്‍കിയ പണമാണ് പിന്‍വലിച്ചതെന്നു പറഞ്ഞ കുഞ്ഞാലിക്കുട്ടി മകന്‍ വര്‍ഷങ്ങളായി ഖത്തറിലെ വ്യവാസിയയാണെന്നും വ്യക്തമാക്കി.

എന്‍ആര്‍ഇ അക്കൗണ്ടാണ് മകനുള്ളത്. എന്‍ആര്‍ഐ അക്കൗണ്ട് എന്ന് കഴിഞ്ഞ ദിവസം തെറ്റായി പറഞ്ഞതാണെന്നും കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടിക്കക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവും രംഗത്തെത്തി. കുഞ്ഞാലിക്കുട്ടിയുടേയും മകന്റെയും സാമ്പത്തിക ഇടപാടുകളിലെ ദുരുഹതയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇഡിയെ സമീപിക്കാനാണ് ജലീലിന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News