നാക്കു കു‍ഴഞ്ഞ് തിരുവഞ്ചൂർ.. ചിരി അടക്കാനാവാതെ കോണ്‍ഗ്രസ്.. വിവാദമായി പ്രതിപക്ഷത്തിന്‍റെ ഔചിത്യമില്ലായ്മ 

ഇരട്ട സഹോദരൻമാരുടെ ആത്മഹത്യ സഭയിൽ അടിയന്തിര പ്രമേയം ആയി അവതരിപ്പിക്കവേ ഔചിത്യം ഇല്ലാതെ പെരുമാറി പ്രതിപക്ഷ അംഗങ്ങൾ.

തിരുവഞ്ചൂർ അടിയന്തിര പ്രമേയം അവതരിപ്പിക്കുന്നതിനിടെ പുറകിലെ ബെഞ്ചിൽ ഇരുന്ന് ചിരിച്ച് സണ്ണി ജോസഫ്, എ.പി അനിൽ കുമാറും ,നോട്ടീസ് അവതരിപ്പിക്കവെ തിരുവഞ്ചൂരിന് തുടർച്ചയായി നാക്ക് വഴങ്ങാതെയായതാണ് ഇരുവരും ചിരിക്കാൻ കാരണം.

കോട്ടയത്തെ ഇരട്ടസഹോദരൻമാരുടെ ആത്മഹത്യ സഭയിൽ അവതരിപ്പിക്കുബോൾ ആണ് കോൺഗ്രസ് നേതാക്കളായ സണ്ണി ജോസഫും ,എ .പി അനിൽകുമാറും ഔചിത്യമില്ലാതെ ചിരിച്ച് ഉല്ലസിച്ചത്.

പ്രമേയ അവതാരകനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിഷയം അവതരിപ്പിക്കവേ ആത്മഹത്യ ചെയ്തവരുടെ വസ്തുവിൻ്റെ വിപണിമൂല്യത്തേക്കാൾ കൂടുതൽ തുക അവർക്ക് ലോൺ നൽകിയതാണ് ഈ ദുരന്തത്തിലേക്ക് നയിച്ചതെന്ന് പറഞ്ഞത് ഒരേ പോലെ ഭരണ പ്രതിപക്ഷ ബെഞ്ചുകളെ ഞെട്ടിച്ചു.

പല വാക്കുകളും പറയുമ്പോൾ കൃത്യമായി വഴങ്ങാത്ത തിരുവഞ്ചൂർ വാക്കിന് വേണ്ടി പരതിയപ്പോൾ വിഷയത്തിൻ്റെ പ്രധാന്യം കണക്കിലെടുത്ത് സഭയിൽ ചിരിക്കാതിരിക്കാൻ എല്ലാവരും പാട്പ്പെട്ടു.

എന്നാൽ തിരുവഞ്ചൂരിന് തുടർച്ചയായി നാക്ക് പിഴ സംഭവിച്ചതോടെ സണ്ണി ജോസഫും ,എ .പി അനിൽകുമാറും ചിരിച്ച് പോയി. ചിരി പരിധി വിടാതിരിക്കാതിക്കാൻ അനിൽകുമാർ മുഖം അമർത്തി ചിരിച്ച് തുടങ്ങി.

ആത്മഹത്യ പോലെ അത്യന്തം ദുഖക്കരമായ വിഷയം അവതരിക്കുമ്പോൾ പോലും ഔചിത്യമില്ലാതെ പെരുമാറിയ പ്രതിപക്ഷ അംഗങ്ങളുടെ പെരുമാറ്റം നിയമസഭയിലും ചർച്ചയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News