കരുവന്നൂര്‍ തട്ടിപ്പ് : ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. ബാങ്കിന്റെ ഭരണസമിതി നടപടികള്‍ സ്വീകരിച്ചുവെന്നും സഹകരണ നിയമത്തിലെ ചില വകുപ്പുകള്‍ ദുര്‍ബലമാണെന്നും മന്ത്രി വ്യക്തമാക്കി.

ഓഡിറ്റ് സംവിധാനത്തില്‍ പോരായ്മകളുണ്ട്. ഇത്തരം തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ നിയമഭേദഗതി കൊണ്ടുവരാന്‍ സഹകരണവകുപ്പ് തീരുമാനിച്ചു. ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലിനെ ഇതിനായി നിയോഗിക്കണമെന്ന് ചീഫ് സെക്രട്ടറി അയച്ചിട്ടുണ്ടെന്നും മന്ത്രി വാസവന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലുള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്  മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ നേരത്തെ പറഞ്ഞിരുന്നു. പാര്‍ട്ടി നോക്കിയല്ല നടപടി ഉണ്ടാവുക. കുറ്റം ചെയ്തത് ആരായാലും അവര് ഏത് പാര്‍ട്ടിക്കാരായാലും പാര്‍ട്ടി നോക്കാതെ കൃത്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രിഗോവിന്ദന്‍ മാസ്റ്റര്‍ നേരത്തെ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News