പെഗാസസില്‍ ആടിയുലഞ്ഞ് പാര്‍ലമെന്‍റ്; തുടർച്ചയായ 12-ാം ദിനവും പ്രക്ഷുബ്ധമായി ഇരു സഭകളും

പെഗാസസ് ഫോൺ ചോർത്തൽ കർഷക സമരം എന്നിവയിൽ തുടർച്ചയായ 12-ാം ദിനവും പ്രക്ഷുബ്‌ധമായി പാർലമെന്റിന്റെ ഇരു സഭകളും. ഫോൺ ചോർത്തലിൽ ചർച്ച അനുവദിക്കുന്നതുവരെ ഒരുമിച്ച് പ്രതിഷേധിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

അതിനിടെ പ്രതിഷേധത്തെ തുടർന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ എംപിമാരെ രാജ്യസഭയിൽ നിന്നും സസ്‌പെന്റ് ചെയ്തു. സഭാ സ്തംഭനത്തിൽ കേന്ദ്രസർക്കാർ പ്രതിപക്ഷത്തിനെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നും ചർച്ച നടത്തുകയെന്ന പാർലമെന്ററി ജനാധിപത്യത്തെ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

പെഗാസസ് ഫോൺ ചോർത്തൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തിര പ്രമേയ നോട്ടീസ് തള്ളിയതിനെ തുടർന്നാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. സഭാ സ്തംഭനത്തിൽ പ്രതിപക്ഷത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

18 പ്രതിപക്ഷ പാർട്ടികളാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടാണ് പ്രശ്നം. കേന്ദ്രസർക്കാർ പ്രതിപക്ഷത്തിനെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നും ചർച്ച നടത്തുകയെന്ന പാർലമെന്ററി ജനാധിപത്യത്തെ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ പാർട്ടി നേതാക്കൾ പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

അതേസമയം, രാജ്യസഭയിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ച  6 എംപിമാരെ സഭയിൽ നിന്നും സസ്പെൻഡ് ചെയ്തു. ചട്ടം 255 പ്രകാരമാണ് സസ്പെൻഡ് ചെയ്തത്.

വി ശിവദാസൻ അടക്കം പ്രതിപക്ഷ എംപിമാർക്ക് സഭാധ്യക്ഷൻ സസ്പെൻഷൻ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതോടെ പ്രതിഷേധം കൂടുതൽ ശക്തമായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel