പയര്‍ വർഗ്ഗങ്ങളുടെ ഇറക്കുമതി കർഷകരെയും ഉപഭോക്താക്കളെയും എങ്ങനെ ബാധിച്ചുവെന്നത് പഠിച്ചിട്ടില്ല: തടിതപ്പി കേന്ദ്രമന്ത്രി 

പരിപ്പ് പയർ വർഗ്ഗങ്ങളുടെ ഇറക്കുമതി ഇവ കൃഷി ചെയ്യുന്ന രാജ്യത്തെ കർഷകരെയും ഉപഭോക്താക്കളെയും എങ്ങനെ ബാധിച്ചുവെന്നത് സംബന്ധിച്ച് പഠിച്ചിട്ടില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് സഹമന്ത്രി അനുപ്രിയ പട്ടേൽ ലോകസഭയെ രേഖാമൂലം അറിയിച്ചു. പ്രതിപക്ഷ എംപിമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി.

ഇറക്കുമതി തോത് സാധാരണഗതിയിൽ രാജ്യത്തെ ഉത്പാദനം അടക്കമുള്ള ഘടകങ്ങൾ പരിഗണിച്ചാണ് നിശ്ചയിക്കുന്നത്. നിലവിൽ ഉഴുന്ന്, ചെറുപയർ, വെള്ളപ്പയർ തുടങ്ങിയ പയർ വർഗ്ഗങ്ങളെ നിയന്ത്രിത വിഭാഗങ്ങളിൽ നിന്ന് മാറ്റി ഉദാര വിഭാഗമായി പരിഗണിച്ച് ഇറക്കുമതി പ്രോത്സാഹിപ്പിക്കാൻ തീരുമാനമുണ്ട്. ഈ വര്‍ഷം മെയ് 15 മുതൽ ഒക്ടോബർ 31 വരെയാണ് ഈ ഇളവുള്ളത്.

രാജ്യത്ത് വെള്ളപ്പയർ, ഉഴുന്ന്, ചെറുപയർ തുടങ്ങിയവക്ക് 2021 -22 കാലത്തേക്കുള്ള താങ്ങുവില യഥാക്രമം കിന്‍റലിന് 6300, 7275, 6300 രൂപ എന്ന് നിർണ്ണയിച്ചിട്ടുണ്ട്. മാത്രമല്ല ഈ വിഭവങ്ങളുടെ കൃഷി വ്യാപിക്കുന്നതായി സർക്കാർ ശ്രദ്ധിച്ചിട്ടുണ്ട്. 2019- 2020 കാലത്ത് 13646.32 ഹെക്ടർ ഭൂമിയിലാണ് ഈ പയർ പരിപ്പ് ഉല്പന്നങ്ങൾ കൃഷി ചെയ്തതെങ്കിൽ 2020-2021 കാലത്ത് 13755.61 ഹെക്ടർ ഭൂമിയിലേക്ക് കൃഷി വ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News