ആദ്യരാത്രിയില്‍ കാറ്റുകൊള്ളാന്‍ പോയ നവവധു മുങ്ങി; ഒടുവില്‍ പൊങ്ങിയത് എവിടെന്ന് കാണണോ..

ആദ്യരാത്രിയില്‍ കാറ്റുകൊള്ളാന്‍ പോയ നവവധു മുങ്ങി. ഭര്‍ത്താവിന്റെ അനുവാദത്തോടെ ആദ്യരാത്രിയില്‍ ടെറസില്‍ കാറ്റുകൊള്ളാന്‍ പോയ നവവധുവാണ് മുങ്ങിയത്. ഒരുപാട് നേരമായിട്ടും കാണാതായതോടെ ഭര്‍ത്താവ് അന്വേഷിച്ചെത്തിയപ്പോഴാണ് വധുവിനെ കാണാനില്ലെന്ന കാര്യം അറിഞ്ഞത്. എന്നാല്‍ കഥയുടെ ട്വിസ്റ്റ് വരാന്‍ പോകുന്നതേയുള്ളൂ….

വിവാഹരാത്രി കിടപ്പറയില്‍ ഒരുമിച്ച് ഇരിക്കുകയായിരുന്നു വരന്‍ സോനു ജെയിനും നവവധു അനിത രത്നാകരനും. രാത്രി ബന്ധുക്കളെല്ലാം ഉറങ്ങിയപാടെ തനിക്ക് മുറിയില്‍ ഇരിക്കുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും അല്‍പനേരം ടെറസില്‍ ഒറ്റയ്ക്കിരുന്നുകൊള്ളട്ടെയെന്നും അനിത ആവശ്യപ്പെട്ടു.

കുറേ നേരം കഴിഞ്ഞും കാണാതായതോടെ വരന്‍ യുവതിയെ അന്വേഷിച്ച് ടെറസിലെത്തി. യുവതിയെ കാണാനില്ലെന്ന് അപ്പോ‍ഴാണ് അറിഞ്ഞത്. മുങ്ങിയ യുവതി ഒടുവില്‍ ചെന്നുപെട്ടത് രാത്രിയില്‍ പട്രോളിങ് നടത്തിയിരുന്ന പൊലീസിനു മുന്നില്‍. പിന്നെ പറയണോ പുകില്..

പൊലീസ് ചോദ്യം ചെയ്തതോടെയാണ് വധു മുങ്ങിയതിന്റെ സത്യാവസ്ഥ പുറത്തുവരുന്നത്. വിവാഹത്തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയായിരുന്നു വധു. വിവാഹത്തിനു മുന്‍പ് അനിത 90000 രൂപ നല്‍കിയതായി സോനു ജെയിന്‍ പോലിസിനോട് പറഞ്ഞു. ഈ പണവും കൊണ്ടാണ് യുവതി മുങ്ങിയത്. പിടിയിലായതോടെ തട്ടിപ്പ് പൊളിഞ്ഞു.

കല്യാണ ബ്രോക്കര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് 90,000 രൂപ നല്‍കിയതെന്നും വരന്‍ പറയുന്നു. വധു അനിതയും ഇടനിലക്കാരനായ ബ്രോക്കറും അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പായിരുന്നു ഇതെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തില്‍ 5 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നുപേരെ അറസ്റ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News