ജി വി രാജാ സ്‌കൂളിന്‍റെ വികസനത്തിന് ഭൂമി ഏറ്റെടുക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍

കേരളത്തിലെ ആദ്യ കായിക വിദ്യാലയമായ അരുവിക്കര ജി വി രാജാ സ്‌കൂളിന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍.
നിയമസഭയിലെ മറുപടി പ്രസംഗത്തിലാണ് കായിക മന്ത്രി വി അബ്ദുല്‍ റഹ്മാന്‍ സന്തോഷവാര്‍ത്ത അറിയിച്ചത്. സ്‌കൂളിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

ആറാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ വിവിധ കായിക ഇനങ്ങളിലായി 450ല്‍പ്പരം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണ് ലഫ്റ്റനന്റ് കേണല്‍ ഗോദ വര്‍മ്മ രാജയുടെ നാമധേയത്തിലുള്ള സ്‌കൂള്‍. ഒളിമ്പ്യന്മാരായ ഷൈനി വില്‍സണ്‍, ബീനാ മോള്‍, പി ആര്‍ ശ്രീജേഷ് എന്നിവരൊക്കെ ജി വി രാജയുടെ സംഭാവനയാണ്.

സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനം ത്വരിതഗതിയിലാക്കണമെന്നും വികസനത്തിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഇന്ന് നിയമ സഭയില്‍ അഡ്വ: ജി സ്റ്റീഫന്‍ എം എല്‍ എ സബ്മീഷന്‍ അവതരിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News