എൽ.ഡി.സി തസ്തികയിൽ പരമാവധി നിയമനം നൽകി കേരളാ പി.എസ്.സി

എൽ.ഡി.സി തസ്തികയിൽ പരമാവധി നിയമനം നൽകി കേരളാ പി.എസ്.സി. ആഗസ്ത് 4 വരെ കാലാവധി നീട്ടിയ 493 തസ്തികകളിലും പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തതായി കേരളാ പി.എസ്.സി അറിയിച്ചു.

പ്രധാന തസ്തികകളായ എൽ.ഡി.ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ്, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, വുമൺ പോലിസ് കോൺസ്റ്റബിൾ, അസിസ്റ്റൻ്റ് സെയിൽസ്മാൻ തസ്തികകളിലാണ് കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ മൂന്ന് റാങ്ക് ലിസ്റ്റുകളിലെ നിയമന തോത് പരിശോധിച്ച് നിലവിലെ എൽ.ഡി.ക്ലർക്ക് റാങ്ക് ലിസ്റ്റിൽ നിന്നാണ് ഉയർന്ന ശതമാനം നിയമനം നടക്കാൻ പോകുന്നത്. 2012 ൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 56807 ഉദ്യോഗാർത്ഥികളിൽ നിന്ന് 11830 പേരെയാണ് (20.82%) നിയമനത്തിനായി ശുപാർശ ചെയ്തത്.

2015ൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 48687 ഉദ്യോഗാർത്ഥികളിൽ നിന്ന് 11452 പേരെയാണ് (23.52%) നിയമനത്തിനായി ശുപാർശ ചെയ്തത്. 2018ൽ പ്രസിദ്ധീകരിച്ച നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 35631 ഉദ്യോഗാർത്ഥികളിൽ നിന്ന് 30.7.21 വരെ 10434 പേരെ (29.28 %) നിയമന ശുപാർശ ചെയ്തു കഴിഞ്ഞു. ശേഷം ഫെബ്രുവരി 3 വരെ മാത്രം 1401 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. അതുകൂടി ചേർന്നാൽ 11835 പേർക്ക് നിയമന ശുപാർശ ലഭിക്കും.

ഇത് മുൻ കാല റാങ്ക് ലിസ്റ്റുകളുമായി പരിശോധിക്കുമ്പോൾ ഉയർന്ന നിയമന ശുപാർശകളാണ്. റാങ്ക് ലിസ്റ്റിൻ്റെ കാലാവധിയിൽ വലിയ തോതിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തതു കൊണ്ടാണ് ഈ നേട്ടമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News