സപ്ലൈകോയുടെ ഓണക്കിറ്റുകള്‍ക്ക് മധുരം നല്‍കാന്‍ കുടുംബശ്രീയും, ഇതുവരെ ലഭിച്ചത് 7.49 കോടി രൂപയുടെ ഓര്‍ഡര്‍: മന്ത്രി എം വി ഗോവിന്ദന്‍

സപ്ലൈകോയുടെ ഓണക്കിറ്റുകള്‍ക്ക് മധുരം നല്‍കാന്‍ കുടുംബശ്രീയും ഒത്തുചേരുന്നുവെന്ന സന്തോഷവാര്‍ത്ത പുറത്തുവിട്ട് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. 7.49 കോടി രൂപയുടെ ഓര്‍ഡറാണ് ഇതുവരെ ലഭിച്ചതെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു. സംസ്ഥാനത്തെ 88 ലക്ഷം കുടുംബങ്ങള്‍ക്ക് മധുരം വിതരണം ചെയ്യുമെന്നും മന്ത്രി ട്വീറ്റിലൂടെ അറിയിച്ചു.

വനിത കുടുംബശ്രീ പ്രവര്‍ത്തകര്‍ കിറ്റിലേക്ക് നല്‍കുവാനായി മധുരമൂറുന്ന ശര്‍ക്കരവരട്ടി ഉണ്ടാക്കുന്ന ചിത്രത്തോടൊപ്പമാണ് മന്ത്രി സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും നല്‍കി വരുന്ന അവശ്യ സാധനങ്ങള്‍ അടങ്ങിയ ഓണകിറ്റുകളിലാണ് കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന ശര്‍ക്കര വരട്ടിയുടെ 100 ഗ്രാം വീതമുളള പാക്കറ്റുകള്‍ ഉള്‍പ്പെടുത്തുന്നത്.

സപ്ലൈകോയില്‍ നിന്നും തുടര്‍ന്നും ഇത്തരത്തിലുളള ബള്‍ക്ക് ഓര്‍ഡറുകള്‍ ലഭിച്ചാല്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചു നല്‍കുവാന്‍ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് കുടുംബശ്രീ സംരംഭകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News