കരുത്തോടെ കർഷകർ; തമിഴ്നാട്ടിൽ നിന്നും ദില്ലിയിലേക്ക്

ദില്ലിയിൽ കർഷക പ്രക്ഷോഭം ശക്തമാകുന്നു. തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ ഇന്ന് ദില്ലിയിൽ മാർച്ച് നടത്തും. ദില്ലി റെയിൽവേ സ്റ്റേഷനിൽ നിന്നും പാർലമെന്റിലേക്കാണ് മാർച്ച്.കാർഷിക നിയമങ്ങൾക്കെതിരായ ഡൽഹി അതിർത്തിയിലെ 8 മാസം നീണ്ട സമരം കൊണ്ട് കാര്യമായ ഫലം ഉണ്ടാകാതിരുന്നതോടെ സമരം കടുപ്പിക്കുകയാണ് കർഷകർ.

മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുക, കാർഷികോൽപ്പന്നങ്ങൾക്ക് താങ്ങു വിലയും, സർക്കാർ സംഭരണവും നിയമപരമായി ഉറപ്പാക്കുക. വൈദ്യുതി ഭേദഗതി ബില്ല് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.

ഇതോടൊപ്പം സംസ്ഥാനത്തിന്റെ പ്രത്യേക ആവശ്യങ്ങൾ കൂടി ഉന്നയിച്ചുകൊണ്ടുള്ള നിവേദനം രാഷ്ട്രപതിയ്ക്കു നൽകുമെന്നും കർഷക നേതാക്കൾ അറിയിച്ചു.അതേസമയം ജന്തർമന്ദരിൽ നടന്നു വരുന്ന കിസാൻ പാർലിമെന്റ് ഇന്നും തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here