ഇന്നുമുതൽ പ്രവാസികൾക്ക് യു.എ.ഇയിലേക്ക് മ​ട​ങ്ങാം​

ഇന്ത്യന്‍ നിന്നും യു.എ.ഇയിലേക്ക് വിലക്കേര്‍പെടുത്തിയിട്ട്​ നൂറ്​ ദിനം പിന്നിട്ടിരിക്കെ പ്രവാസികള്‍ക്ക്​ യു.എ.ഇയിലേക്ക്​ മടങ്ങാനുള്ള വഴി തുറക്കുകയാണ്. വ്യാ​ഴാ​ഴ്​​ച മു​ത​ല്‍ സ​ര്‍​വീ​സ്​ തു​ട​ങ്ങു​മെ​ന്ന്​ വി​വി​ധ വി​മാ​ന​ക്കമ്പ​നി​ക​ള്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍, അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷി​ച്ച​വ​രി​ല്‍ ഭൂ​രി​പ​ക്ഷ​വും ആ​ഗ​സ്റ്റ്​ ഏ​ഴ്​ മു​ത​ലാ​ണ്​ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​ത​ത്.

ഈ ​സ​മ​യ​ത്തി​നു​ള്ളി​ല്‍ അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. അ​തേ​സ​മ​യം, ഒ​റ്റ ദി​വ​സം​കൊ​ണ്ട്​ ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഇ​ര​ട്ടി​യാ​യി. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 750 ദി​ര്‍​ഹം (15,000 രൂ​പ) ആ​യി​രു​ന്ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ വൈ​കീ​​ട്ടോ​ടെ 2000 ദിര്‍​ഹം (40,000 രൂ​പ) ക​ട​ന്നു.

ആ​ര്‍​ക്കൊ​ക്കെ മ​ട​ങ്ങാം​?

യു.​എ.​ഇ​യി​ല്‍ താ​മ​സ​വി​സ​യു​ള്ള​വ​ര്‍​ക്ക്. സ​ന്ദ​ര്‍​ശ​ക​വി​സ​ക്കാ​ര്‍​ക്ക്​ അ​നു​മ​തി​യി​ല്ല. താ​മ​സ​വി​സ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍​ക്കും അ​നു​മ​തി ല​ഭി​ക്കി​ല്ല. എ​ന്നാ​ല്‍, ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഗോ​ള്‍​ഡ​ന്‍ വി​സ, സി​ല്‍​വ​ര്‍ വി​സ, പാ​ര്‍​ട്​​ണ​ര്‍​ഷി​പ്​ വി​സ, നി​ക്ഷേ​പ​ക വി​സ എ​ന്നി​വ​യു​ള്ള​വ​ര്‍​ക്ക്​ നേ​ര​ത്തെ അ​നു​മ​തി​യു​ണ്ട്.

ഏ​തൊ​ക്കെ വാ​ക്​​സി​ന്​ അ​നു​മ​തി ല​ഭി​ക്കും​?

യു.​എ.​ഇ​യി​ല്‍​നി​ന്ന്​ വാ​ക്​​സി​നെ​ടു​ത്ത​ശേ​ഷം നാ​ട്ടി​ലെ​ത്തി​യ​വ​ര്‍​ക്ക്​ മാ​ത്ര​മാ​ണ്​ യാ​ത്രാ​നു​മ​തി. ര​ണ്ടാം ഡോ​സ്​ എ​ടു​ത്ത​ശേ​ഷം 14 ദി​വ​സം പൂ​ര്‍​ത്തി​യാ​ക്കി​യി​രി​ക്ക​ണം. സി​നോ​ഫാം, ഫൈ​സ​ര്‍, ആ​സ്​​ട്രാ​സ​ന​ഗ, സ്​​പു​ട്​​നി​ക്​ എ​ന്നി​വ​യാ​ണ്​ യു.​എ.​ഇ​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍, യു.​എ.​ഇ​ക്ക്​ പു​റ​ത്തു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ ഈ ​വാ​ക്​​സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക്​ യാ​​​ത്രാ​നു​മ​തി​യി​ല്ല. കു​ട്ടി​ക​ള്‍​ക്ക്​ യു.​എ.​ഇ​യി​ല്‍ വാ​ക്​​സി​നേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മ​ല്ല. മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം കു​ട്ടി​ക​ള്‍​ക്കും എ​ത്താം എ​ന്ന നേ​ര​ത്തെ​യു​ള്ള അ​റി​യി​പ്പി​ല്‍ മാ​റ്റം വ​ന്നി​ട്ടി​ല്ല.

വാ​ക്​​സി​നേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മി​ല്ലാ​ത്ത​വ​ര്‍ ആ​രൊ​ക്കെ​?

ഡോ​ക്​​ട​ര്‍​മാ​ര്‍, ന​ഴ്​​സു​മാ​ര്‍, ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ടെ​ക്​​നീ​ഷ്യ​ന്‍, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ (സ്​​കൂ​ള്‍, കോ​ള​ജ്, യൂ​നി​വേ​ഴ്​​സി​റ്റി), യു.​എ.​ഇ​യി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍, മാ​നു​ഷി​ക പ​രി​ഗ​ണ​ന അ​ര്‍​ഹി​ക്കു​ന്ന​വ​ര്‍, യു.​എ.​ഇ ഫെ​ഡ​റ​ല്‍- ലോ​ക്ക​ല്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍, ചി​കി​ത്സ അ​ത്യാ​വ​ശ്യ​മു​ള്ള​വ​ര്‍, ഗോ​ള്‍​ഡ​ന്‍ വി​സ​ക്കാ​ര്‍, സി​ല്‍​വ​ര്‍ വി​സ​ക്കാ​ര്‍.

ട്രാ​ന്‍​സി​റ്റ്​ വി​സ​ക്കാ​ര്‍​ക്ക്​ യാ​ത്ര ചെ​യ്യാ​മോ?

​യാ​ത്ര െച​യ്യാം. യു.​എ.​ഇ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പോ​കു​ന്ന ട്രാ​ന്‍​സി​റ്റ്​ വി​സ​ക്കാ​ര്‍ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത പ​രി​ശോ​ധ​നാ ഫ​ല​മാ​ണ്​ ഹാ​ജ​രാ​ക്കേ​ണ്ട​ത്. എ​ത്തേ​ണ്ട രാ​ജ്യ​ത്തി​െന്‍റ അ​നു​മ​തി നേ​ടി​യി​രി​ക്ക​ണം. കൃ​ത്യ​മാ​യ രേ​ഖ​ക​ള്‍ ഇ​െ​ല്ല​ങ്കി​ല്‍ സ്വ​ന്തം നാ​ട്ടി​ലേ​ക്ക്​ മ​ട​ക്കി​യ​യ​ക്കും. എ​ത്തേ​ണ്ട രാ​ജ്യ​ത്തെ വാ​ക്​​സി​നേ​ഷ​ന്‍ നി​ബ​ന്ധ​ന പാ​ലി​ക്ക​ണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News