വെങ്കലത്തിനരികെ ഇന്ത്യ; ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യ മുന്നിൽ

ഒളിമ്പിക്സ് ഹോക്കി വെങ്കലപ്പോരാട്ടത്തിൽ ഇന്ത്യ മുന്നിൽ.കളി തുടങ്ങി നിമിഷങ്ങൾക്കകം ജർമനി ലീഡ് നേടിയെങ്കിലും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. 5- 3 എന്ന നിലയിലാണ് ഗോൾനില.

ഇന്ത്യയ്ക്ക് വേണ്ടി സിമ്രൻജീത്താണ് ​ഗോൾ നേടിയത്. കളി തുടങ്ങുമ്പോൾ ജർമനി ഒരു ​ഗോളിന് മുന്നിലായിരുന്നു. തിമൂർ ഒറൂസാണ് ജർമനിക്ക് വേണ്ടി ​ഗോൾ നേടിയത്.

ഇന്നലെ വനിതാ ഹോക്കി സെമിഫൈനലിൽ ഇന്ത്യയ്ക്ക് പരാജയം സംഭവിച്ചിരുന്നു. അർജന്റീനയ്ക്കെതിരെയുള്ള മത്സരത്തിലാണ് ഇന്ത്യ പരാജയപ്പെട്ടത്. കളിയിലുടനീളം ആധിപത്യം പുലർത്തിയ ലാറ്റിനമേരിക്കൻ ടീം ഒന്നിനെതിരെ ഗോളുകൾക്ക് ഇന്ത്യയെ കീഴടക്കുകയായിരുന്നു. ക്യാപ്റ്റൻ നോയൽ ബാരിയോന്യുവോ അർജൻ്റീനയ്ക്കായി ഇരട്ട ഗോൾ നേടി. ഗുർജിത് കൗർ ആണ് ഇന്ത്യയുടെ ആശ്വാസ ഗോൾ ഗോൾ നേടിയത്.

ഒരു ഗോളിനു മുന്നിൽ നിന്നതിനു ശേഷമാണ് ഇന്ത്യ മത്സരം പരാജയപ്പെട്ടത്. കളി തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ ഇന്ത്യ മുന്നിലെത്തി. പെനൽറ്റി കോർണറിൽ നിന്ന് ഗുർജിത് കൗർ ആണ് ഇന്ത്യക്കായി സ്കോർ ചെയ്തത്. സാവധാനം കളി പിടിച്ച അർജൻ്റീന പിന്നീട് മത്സരത്തിലുടനീളം ഇന്ത്യയെ വിറപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here