കൈത്താങ്ങായി മമ്മൂട്ടിയുടെ സഹായപദ്ധതി; മലബാർ മേഖലയിലും തുടക്കമായി

നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായമൊരുക്കാനായി നടൻ മമ്മൂട്ടി ഒരുക്കിയ സ്മാർട്ട്‌ ഫോൺ വിതരണ പദ്ധതിയായ വിദ്യാമൃതത്തിന് മലബാർ മേഖലയിലും തുടക്കമായി.വിതരണ ഉദ്ഘാടനം
തലശ്ശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോർജ് ഞരളക്കാട്ട് നിർവഹിച്ചു.

ഓണലൈൻ പഠന സൗകര്യമില്ലാത്ത ആയിരക്കണക്കിന് നിർധന വിദ്യാർത്ഥികൾക്ക് ആശ്വാസമാവുകയാണ് വിദ്യാമൃതം പദ്ധതി.സിനിമാതാരം മമ്മൂട്ടി നേതൃത്വ നൽകുന്ന ജീവകാരുണ്യ പ്രസ്ഥാനം ആയ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ വഴി ആണ് പദ്ധതി നടപ്പിലാക്കുന്നത്.മലബാർ മേഖലയിലെ വിതരണ ഉദ്‌ഘാടനം തലശ്ശേരിയിൽ നടന്നു.

തലശ്ശേരി അതിരൂപത അധ്യക്ഷൻ മാർ ജോർജ് ഞറളക്കാട്ടിൽ നിന്നും ബേപ്പൂർ ഗവണ്മെന്റ് സ്കൂൾ പ്രധാന അധ്യാപിക സി പി രമ കുട്ടികൾക്ക് വേണ്ടി ആദ്യ ഫോൺ ഏറ്റു വാങ്ങി.വിലമതിക്കാനാകാത്ത
പുണ്യപ്രവർത്തിയാണ് വിദ്യാമൃതം പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.

അനാഥാലയങ്ങളിലെ കുട്ടികൾ, മാതാ പിതാക്കൾ നഷ്ടപ്പെട്ടവർ ആദിവാസി ഗോത്ര വിഭാഗങ്ങളിപ്പെട്ട വിദ്യാർഥികൾ എന്നിവർക്ക് മുൻഗണന കൊടുത്താണ് പദ്ധതി നടപ്പാക്കുന്നത് .

തലശ്ശേരി ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി, അതിരൂപത മുൻ അധ്യക്ഷൻ മാർ ജോർജ് വലിയമറ്റം കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ, ഫാ ജോൺ കൂവപ്പാറയിൽ , മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമിതി അംഗം മുഹമ്മദ്‌ റിസ്വാൻ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News