ടൈറ്റാനിക് മ്യൂസിയത്തില്‍ മഞ്ഞ് മല തകര്‍ന്ന് വീണ് മൂന്ന് സന്ദര്‍ശകര്‍ക്ക് പരിക്ക്

ടൈറ്റാനിക് മ്യൂസിയത്തില്‍ മഞ്ഞ് മല തകര്‍ന്ന് വീണ് മൂന്ന് സന്ദര്‍ശകര്‍ക്ക് പരിക്ക്. 1912ല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റാനിക് യാത്രാ കപ്പലിനെ അനുസ്മരിപ്പിക്കുന്ന അമേരിക്കയിലെ ടൈറ്റാനിക് മ്യൂസിയത്തിലാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മ്യൂസിയം ഉടമകള്‍ അറിയിച്ചു. പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല. മ്യൂസിയത്തില്‍ ഐസ് കൊണ്ട് നിര്‍മിച്ച മതില്‍ സന്ദര്‍ശകര്‍ക്ക് സ്പര്‍ശിക്കാന്‍ അനുവാദമുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസും മ്യൂസിയം അധികൃതരും അന്വേഷണം ആരംഭിച്ചു.

അതേസമയം, മ്യൂസിയത്തിലെ കേടുപാടുകള്‍ പരിഹരിക്കാന്‍ നാല് ആഴ്ചയെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2010ലാണ് ടെന്നിസിയിലെ പിജിയോണ്‍ ഫോര്‍ജില്‍ മ്യൂസിയം ആരംഭിച്ചത്. ആര്‍.എം.എസ് ടൈറ്റാനിക് എന്ന ബ്രിട്ടീഷ് യാത്രാ കപ്പലായ ടൈറ്റാനിക് 1912ലാണ് വടക്കന്‍ അറ്റാലാന്റിക് സമുദ്രത്തില്‍ മഞ്ഞുമലയില്‍ ഇടിച്ച് മുങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News