ഒന്‍പതുകാരിയുടെ കൊലപാതകം: ദില്ലിയില്‍ പ്രതിഷേധക്കാരുടെ പന്തലിന്റെ ഒരു വശം പൊളിച്ചു മാറ്റി സൈന്യം

പുരാന നംഗലിലെ ഒന്‍പത് വയസുകാരിയുടെ കൊലപാതകത്തിലുള്ള പ്രതിഷേധം തുടരുന്നു. പ്രതിഷേധക്കാരുടെ പന്തലിന്റെ ഒരു വശം പൊളിച്ചു മാറ്റി. മിലിട്ടറി ക്യാമ്പിലേക്ക് സാധനങ്ങള്‍ കൊണ്ടു പോകാന്‍ ഒരു വശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സൈന്യം നോട്ടീസ് നല്‍കിയതായി പ്രതിഷേധക്കാര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതിഷേധ പന്തലുകള്‍ റോഡിന്റെ ഒരു വശത്തേക്ക് മാറ്റിയത്. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് വന്നു. കേസില്‍ കൂടുതല്‍ ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. ഇതിനായി കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. പ്രതികളെ ഉടന്‍ പൊലീസ് നുണ പരിശോധനയ്ക്കടക്കം വിധേയമാക്കും. പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംഭവം രാജ്യത്തിന് അപമാനമെന്ന് സി പി ഐ നേതാവ് ഡി രാജ പ്രതികരിച്ചു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രാജ്യ തലസ്ഥാനത്ത് നടക്കുന്നത് എന്താണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയുന്നില്ലേയെന്ന് ചോദിച്ച അദ്ദേഹം വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News