രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് പൊലീസ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ദില്ലി പൊലീസ്. ദില്ലി പുരാനാ നംഗലില്‍ പീഡനത്തിന് ഇരയായ ഒമ്പത് വയസുകാരിയുടെ അമ്മയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചതിന് ആണ് കേസ്.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ തിരിച്ചറിയുന്ന തരത്തില്‍ യാതൊരു ദൃശ്യങ്ങളും പങ്ക് വെയ്ക്കാന്‍ പാടില്ല എന്നാണ് നിയമം. ഇത് ലംഘിച്ചത് ചൂടിക്കാട്ടി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്കും ട്വിറ്ററിനും പൊലീസ് നോട്ടീസ് അയച്ചിരുന്നു.

പുരാനാ നംഗലില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ എത്തിയപ്പോള്‍ എടുത്ത ചിത്രമാണ് രാഹുല്‍ ഗാന്ധി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്ക് വെച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News