കരുത്തുകൂട്ടി കര്‍ഷക സമരം; തമിഴ്‌നാട്ടില്‍ നിന്നും കര്‍ഷകരെ ദില്ലിയില്‍ എത്തിച്ച് അഖിലേന്ത്യാ കിസാന്‍ സഭ

കര്‍ഷക സമരത്തിന് പിന്തുണയുമായി തമിഴ്‌നാട്ടില്‍ നിന്നും കര്‍ഷകരെ ദില്ലിയില്‍ എത്തിച്ച് അഖിലേന്ത്യാ കിസാന്‍ സഭ. ആയിരത്തോളം കര്‍ഷകരാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ ദില്ലിയില്‍ എത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ഷകരും ദില്ലിയില്‍ എത്തും.

തമിഴ്‌നാട്ടില്‍ നിന്നുള്ള 1000 കര്‍ഷകരാണ് പാര്‍ലമെന്റ് മാര്‍ച്ചിന് വേണ്ടി ദില്ലിയില്‍ എത്തിയത്. മാര്‍ച്ചിന് അനുമതി നിഷേധിച്ച ദില്ലി പൊലീസ് ഇവരെ സിംഗു അതിര്‍ത്തിയിലേക്ക് പറഞ്ഞയച്ചു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി ഭേദഗതി നിയമം റദ്ദാക്കുക, കര്‍ഷകര്‍ മുന്നോട്ട് വെയ്ക്കുന്ന ഭേദഗതികളോടെ മിനിമം താങ്ങുവില നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ട് വെച്ചത്.

വരും ദിവസങ്ങളില്‍ കര്‍ഷകസമരം ശക്തമാക്കാന്‍ ആണ് കര്‍ഷകരുടെ തീരുമാനം. അഞ്ച് ദിവസങ്ങള്‍ ഈ കര്‍ഷകര്‍ സിംഗു അതിര്‍ത്തിയില്‍ കര്‍ഷക സമരത്തിന്റെ ഭാഗമാകും.

അതിന് ശേഷം പതിനൊന്നാം തീയതി വീണ്ടും കൂടുതല്‍ കര്‍ഷകര്‍ ദില്ലിയില്‍ എത്തും. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും ഇത്തരത്തില്‍ കര്‍ഷകരെ ദില്ലിയില്‍ എത്തിച്ച് പ്രക്ഷോഭം ശക്തമാക്കാന്‍ ആണ് കിസാന്‍ സഭയുടെയും കിസാന്‍ മോര്‍ച്ചയുടെയും തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News