ലോക്ഡൗണ്‍ ഇളവ്: സര്‍ക്കാര്‍ ഉത്തരവും തന്റെ പ്രസ്താവനയും തമ്മില്‍ വൈരുദ്ധ്യമില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

കടകളില്‍ പോകാന്‍ കര്‍ശന നിബന്ധന വെച്ച സര്‍ക്കാര്‍ ഉത്തരവും തന്റെ പ്രസ്താവനയും തമ്മില്‍ വൈരുദ്ധ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രസ്താവനയില്‍ അഭികാമ്യം എന്ന് പറഞ്ഞത് ഉത്തരവില്‍ കര്‍ശനമായെന്ന് പ്രതിപക്ഷം ആരോപിച്ചു. ഉത്തരവ് തിരുത്താത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും, കൊവിഡ് വന്ന് ഒരു മാസം കഴിഞ്ഞവര്‍ക്കും മാത്രമേ കടകളില്‍ പ്രവേശനാനുമതി ഉള്ളുവെന്നായിരിന്നു സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.

പ്രസ്താവനയില്‍ പറഞ്ഞത് സര്‍ക്കാരിന്റെ പൊതു സമീപനമായിരുന്നു. അത് ഏത് രീതിയില്‍ നടപ്പാക്കണം എന്നതാണ് ഉത്തരവ് പറയുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതിപക്ഷത്തിന് മറുപടി നല്‍കി.

പ്രസ്താവനയില്‍ പറഞ്ഞത് അഭികാമ്യം എന്നാണ്. ഉത്തരവ് വന്നപ്പോള്‍ അത് നിര്‍ബന്ധമായി. 42.14 ശതമാനം മാത്രമാണ് ആദ്യ ഡോസ് എടുത്തത് അപ്രായോഗിക നിര്‍ദ്ദേശമാണ് വന്നത്കടയില്‍ പോകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുമായി പോകാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ നടത്തിയ പ്രസ്താവനയ്ക്ക് വിരുദ്ധമാണ് ഉത്തരവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം ഉത്തരവ് തിരുത്താത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News