സംസാരിക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയാണ് രാജ്യദ്രോഹ വകുപ്പുകൾ: എളമരം കരിം എംപി

ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിന്നും രാജ്യദ്രോഹ വകുപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ബിൽ എളമരം കരിം എം പി രാജ്യസഭയിൽ അവതരിപ്പിക്കും. രാജ്യദ്രോഹ വകുപ്പുകൾ ഇന്ത്യൻ ജനാധിപത്യത്തിന് ചേർന്നതല്ലെന്നും രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദമാക്കാനാണ് ഈ വകുപ്പ് ഉപയോഗിക്കുന്നതെന്നും എളമരം കരിം എം പി വ്യക്തമാക്കി. ഏറെ തൊഴിലാളി വിരുദ്ധമായ തൊഴിൽ കോഡ് റദ്ദാക്കണമെന്ന സ്വകാര്യ ബില്ലും എളമരം കരിം എം പി അവതരിപ്പിക്കും.

രാജ്യദ്രോഹ വകുപ്പ് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് ഇന്ത്യൻ ശിക്ഷ നിയമത്തിൽ നിന്നും രാജ്യദ്രോഹ വകുപ്പ് റദ്ദാക്കണമെന്ന സ്വാകാര്യ ബിൽ അവതരിപ്പിക്കാനുള്ള എളമരം കരിം എംപിയുടെ നീക്കം.

ഇന്ത്യൻ ജനാധിപധ്യത്തിന് ഒരിക്കലും യോജിക്കാൻ കഴിയാത്തതാണ് രാജ്യദ്രോഹ വകുപ്പുകൾ. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദമാക്കാനാണ് ഇപ്പോൾ ഈ വകുപ്പ് ഉപയോഗിക്കുന്നതെന്നും  എളമരം കരിം എംപി ചൂണ്ടിക്കാട്ടി.

അതേസമയം, സംസാരിക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയാണ് രാജ്യദ്രോഹ വകുപ്പുകൾ എന്നാണ് ബില്ലിൽ വ്യക്തമാക്കുന്നത്. രാജ്യദ്രോഹ വകുപ്പ് വേണോ എന്നതിൽ സുപ്രിംകോടതി പോലും ചോദ്യം ഉന്നയിക്കുന്ന സാഹചര്യത്തിൽ ഏറെ നിർണായകമാണ് എളമരം കരിം എം പിയുടെ നീക്കം.

ഇതിന് പുറമെ തൊഴിലാളി വിരുദ്ധമായ തൊഴിൽ കോഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ലും നാളെ എളമരം കരിം എം പി സഭയിൽ അവതരിപ്പിക്കും. തൊഴിൽ കോഡിനെതിരെ അതിശക്തമായ സമരം ഏറെ നാളുകളായി നടക്കുന്ന സാഹചര്യത്തിൽ തന്നെയാണ് സ്വാകാര്യ ബിൽ അവതരിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News