വൈറല്‍ വധു! വിവാഹ വസ്ത്രത്തില്‍ വധുവിന്റെ വേറിട്ടൊരു പുഷ്അപ്

പലരും പുഷ്അപ് ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. നമ്മില്‍ പലരും ആരോഗ്യസംരക്ഷണത്തിനും ഫിറ്റനസിനുമായി പുഷ്അപ് ചെയ്യാറുമുണ്ട്. എന്നാല്‍ വേറിട്ടൊരു പുഷ്അപ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിവാഹ വസ്ത്രത്തില്‍ പുഷ്അപ് ചെയ്യുന്ന വധുവിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.

എന്നാല്‍ തരംഗമായ ആ വൈറല്‍ വധു ഒരു ഫിറ്റ്‌നസ് പരിശീലകയാണ് എന്നറിഞ്ഞാലോ… പ്രമുഖ ഫിറ്റ്‌നസ് പരിശീലകയായ ആന്‍ അറോറയാണ് തരംഗമായ ആ കല്യാണപ്പെണ്ണ്.

View this post on Instagram

A post shared by aana arora (@aan4490)

പരമ്പരാഗത വിവാഹ വസ്ത്രത്തിലാണ് വധു പുഷ്അപ് എടുക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ലെഹങ്കാ ചോളിയും മനോഹരമായ ആഭരണങ്ങളും ധരിച്ച് പുഷ്അപ് ചെയ്യുന്ന ആനിന്റെ വീഡിയോക്ക് താഴെ നിരവധിപേരാണ് അഭിനന്ദവുമായി എത്തുന്നത്. ഫിറ്റ്‌നസിന് എത്രത്തോളം പ്രാധാന്യം നല്‍കണമെന്ന് വ്യക്തമാക്കുന്നതാണ് യുവതിയുടെ വീഡിയോ എന്നാണ് പലരും കമന്റ് ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News