വെള്ളിത്തിളക്കത്തില്‍ ഇന്ത്യ; ഒളിമ്പിക്‌സ് ഗുസ്തിയില്‍ രവികുമാറിന് വെള്ളി

ടോക്യോ ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം രവി കുമാര്‍ ദഹിയക്ക് വെള്ളി. ടോക്യോ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്.

ഗുസ്തിയില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍. പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം രവി കുമാര്‍ ദഹിയക്ക് ഫൈനലില്‍ തോല്‍വി.

റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി താരം സോര്‍ ഉഗ്യുവിനോടാണ് രവി ഒടുവില്‍ പൊരുതിത്തോറ്റത്. ടെക്നിക്കല്‍ പോയിന്റില്‍ മുന്നിട്ടുനിന്ന റഷ്യക്കാരന്‍ 7-4നാണ് വിജയിച്ചത്.

ടോക്യോയില്‍ ഇതുവരെ രണ്ടു വെള്ളിയും മൂന്നു വെങ്കലവുമാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്. ഇതോടെ ആകെ മെഡല്‍ നേട്ടം അഞ്ചായി. നേരത്തെ സുശീല്‍ കുമാര്‍ വെള്ളി സ്വന്തമാക്കിയിട്ടുണ്ട്. ഒളിമ്പിക് ഗുസ്തി ചരിത്രത്തില്‍ ഇന്ത്യയുടെ ആറാം മെഡലും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News