ശ്രീജേഷിന്‍റെ നേട്ടം കേരളത്തിനാകെ അഭിമാനം: മന്ത്രി വി അബ്ദുറഹിമാൻ

പതിറ്റാണ്ടുകൾക്ക് ശേഷം കേരളത്തിന് ഒരു ഒളിമ്പിക്സ് മെഡൽ സമ്മാനിച്ച ഹോക്കി താരം പി ആർ ശ്രീജേഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ശ്രീജേഷിന്റെ നേട്ടം മലയാളികൾക്കാകെ അഭിമാനമാണ്.

കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യൻ ടീമിൽ കളിക്കുന്ന ശ്രീജേഷ് ഒളിമ്പിക്സിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വെങ്കല മെഡൽ മത്സരത്തിൽ ജർമ്മനിയുടെ നിരവധി ആക്രമണങ്ങൾ തട്ടിത്തെറിപ്പിച്ചത് ശ്രീജേഷിന്റെ കാവൽ മികവാണ്. കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിൽ പങ്കെടുത്തിട്ടുള്ള ശ്രീജേഷിന്റെ പരിചയസമ്പത്ത് ടോക്കിയോയിൽ ടീമിന് ഏറെ ഗുണം ചെയ്തു.

ശ്രീജേഷിന് അർഹമായ എല്ലാ അംഗീകാരവും കേരള ഗവണ്മെന്റ് നൽകും. 49 വർഷത്തിന് ശേഷം ഒരു മലയാളി മെഡൽ നേടിയത് കേരളത്തിന്റെ കായികമേഖലയ്ക്കാകെ ഊർജ്ജം പകരും. കേരളത്തിൽ ഹോക്കിയുടെ പ്രചാരണത്തിനും ഈ നേട്ടം ഉപകരിക്കും.

ഹോക്കിയുടെ പ്രചാരണത്തിന് കായിക വകുപ്പ് വിപുലമായ പരിപാടികൾ ആവിഷ്ക്കരിക്കും. കേരളത്തിൽ കൂടുതൽ ഹോക്കി ടർഫുകൾ ഒരുക്കും. ഹോക്കി ടൂർണമെന്റുകളും സംഘടിപ്പിക്കും. ഹോക്കിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുള്ള പരിപാടികളും പദ്ധതികളും നടപ്പിലാക്കും. ശ്രീജേഷിന് കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News