പാലക്കാട് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ നായാട്ട് സംഘത്തിലെ ഒരാള്‍ പിടിയില്‍

പാലക്കാട് കഞ്ഞിരപ്പുഴയില്‍ രാത്രിയില്‍ പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ നായാട്ട് സംഘത്തെ കണ്ടെത്തി പൊലീസ്. വൈല്‍ഡ് ലൈഫ് ആക്ട് പ്രകാരവും വനത്തില്‍ അതിക്രമിച്ചു കടന്നതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നായാട്ട് സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പാലക്കാട് മുതുകുറിശ്ശി സ്വദേശി ഷൈനെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. നായാട്ട് സംഘത്തിലെ മുഖ്യ സൂത്രധാരന്‍ സുന്ദരന്‍ ഉള്‍പ്പെടെ 4 പേര്‍ ഇപ്പോ‍ഴും ഒളിവിലാണ്.

വൈല്‍ഡ് ലൈഫ് ആക്ട് പ്രകാരവും വനത്തില്‍ അതിക്രമിച്ചു കടന്നതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വക്കോടന്‍ മലവാരം, കാഞ്ഞിരപുഴ ഡാം എന്നിവിടങ്ങളിലായിരുന്നു സംഘം നായാട്ട് നടത്തിയിരുന്നത്

പാലക്കാട് മുതുകുറിശ്ശി സ്വദേശി ഷൈനെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഒരു സംഘം ആള്‍ക്കാര്‍ നായ്ക്കളുമായി രാത്രിയില്‍ നടുറോഡിലൂടെ പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സംഘത്തെ ചിലര്‍ നേരിട്ട് കണ്ടെങ്കിലും ഭയം കൊണ്ട് ആരും അടുത്തു ചെന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News