ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഹാഷിഷും കഞ്ചാവും പിടികൂടി

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി. 1 കിലോ ഹാഷിഷ് ഓയിലും നാല് കിലോ കഞ്ചാവുമായി മലപ്പുറം തിരൂര്‍ സ്വദേശി മുസ്തഫയാണ് പിടിയിലായത്.

ആര്‍പിഎഫും , എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടിയത്. ആറാം നന്പര്‍ പ്ലാറ്റ് ഫോമില്‍ നിന്നാണ് പ്രതി മലപ്പുറം സ്വദേശി മുസ്തഫയെ പിടികൂടിയത്. ഇയാളുടെ കൈയ്യില്‍ നിന്ന് 1 കിലോ ഹാഷിഷ് ഓയിലും, 4 കിലോ കഞ്ചാവുമാണ് പിടികൂടിയത്.

വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സിലാണ് ഇയാളെത്തിയത്. പിടികൂടിയ ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര വിപണിയില്‍ 1 കോടിയോളം രൂപ വില വരും. ആന്ധ്രയില്‍ നിന്ന് തിരൂരിലേക്ക് ഹാഷിഷ് ഓയിലും കഞ്ചാവും കടത്താനായിരിന്നു ശ്രമം.

പാലക്കാട് ആര്‍പിഎഫ് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ ജിതിന്‍ ബി രാജിന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സംയുക്ത പരിശോധന നടത്തിയത്. ട്രെയിന്‍ മാര്‍ഗ്ഗം ലഹരി കടത്ത് വ്യാപകമാവുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News