കേരളത്തില്‍ നിന്നും കര്‍ണ്ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും പോകുന്ന ട്രെയിന്‍ യാത്രികര്‍ ഇതുകൂടി ശ്രദ്ധിക്കൂ…

കേരളത്തില്‍ നിന്നും ട്രെയിനില്‍ കര്‍ണ്ണാടകയിലേക്കും തമിഴ് നാട്ടിലേക്കും പോകുന്നവര്‍ അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കായി കര്‍ണ്ണാടക, തമിഴ്‌നാട് ഗവണ്മെന്റ്‌റുകള്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗരേഖകള്‍ പാലിക്കേണ്ടതാണെന്ന് ഇന്ത്യന്‍ റെയില്‍വേ.

കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനുള്ളില്‍ ലഭിച്ച ആര്‍ടിവിസിആര്‍ നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് യാത്ര അവസാനിക്കുന്ന റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ കാണിക്കണം. രണ്ട് ഡോസ് വാക്‌സിനേഷന്‍ ലഭിച്ചിട്ടുണ്ടെങ്കിലും ആര്‍ടിപിസിആര്‍ നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധമാണെന്നും റെയില്‍വേ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ ഒരു ഐസിഎംആര്‍ അംഗീകൃത ലബോറട്ടറിയില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ലഭിച്ച ആര്‍ടിപിസിആര്‍ നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് യാത്ര അവസാനിക്കുന്ന റെയില്‍വേ സ്റ്റേഷനില്‍കാണിക്കണം. അല്ലെങ്കില്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും റെയില്‍വേ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here