ദില്ലി യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികൾക്ക് ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിക്കുന്നു

ദില്ലി യൂണിവേഴ്സിറ്റിയിൽ ഓഗസ്റ്റ് 16 മുതൽ വിദ്യാർഥികൾക്ക് ഓഫ്‌ലൈൻ ആയി ക്ലാസുകൾ തുറന്ന് പ്രവർത്തിക്കും. പ്രാക്ടിക്കൽ പരീക്ഷകൾ ഉള്ള സയൻസ് വിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികളുടെ ക്ലാസുകളാണ് 16 മുതൽ ആരംഭിക്കുകയെന്ന് ഔദ്യോദിക അറിയിപ്പിൽ ദില്ലി യൂണിവേഴ്സിറ്റി വ്യക്തമാക്കി.

ഘട്ടം ഘട്ടമായി മറ്റ് വിദ്യാർഥികൾക്കും ക്ലാസുകൾ ഓഫ്‌ലൈൻ ആയി ആരംഭിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കൊവിഡ് പശ്ചാത്തലത്തിൽ രണ്ട് വർഷമായി  ഓൺലൈനിലൂടെയായിരുന്നു യൂണിവേഴ്സിറ്റിയിൽ ക്ലാസുകൾ നടന്നിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News