യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കയാത്ര തുടങ്ങി

യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്ക യാത്ര തുടങ്ങി. കൊച്ചിയിൽ നിന്ന് രണ്ടു എമിരേറ്റ്സ് വിമാനങ്ങളിൽ നിരവധി പേർ ഇന്ന് യുഎഇയിലേക്ക് എത്തി.

അധികൃതർ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവാസികളുടെ മടക്കയാത്ര.

ഇന്ന് നൂറു കണക്കിനാളുകളാണ് ദുബായിലും ഷാര്‍ജയിലുമായി വിമാനം ഇറങ്ങിയത് .യു.എ.ഇയില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ 2 ഡോസും എടുത്ത താമസ വിസക്കാര്‍ക്കാണ് പ്രവേശനാനുമതി.

ആരോഗ്യ വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്കും യു.എ.ഇയില്‍ പഠിക്കുന്നവര്‍ക്കും ചികിത്സാ മാനുഷിക പരിഗണന അര്‍ഹരായവര്‍ക്കും വാക്സിനേഷനില്ലെങ്കിലും ഇന്ത്യയില്‍ നിന്നും യു.എ.ഇയിലേക്ക് നേരിട്ടെത്താന്‍ സാധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here