കൊച്ചിയിലെയും ഇരിങ്ങാലക്കുടയിലെയും കുടിവെള്ള വിതരണ ശൃംഖല വിപുലപ്പെടുത്തുന്നു, 150 കോടിയ്ക്ക് ഭരണാനുമതി: മന്ത്രി റോഷി അഗസ്റ്റിന്‍

കൊച്ചിയിലെയും ഇരിങ്ങാലക്കുടയിലെയും കുടിവെള്ള വിതരണ ശൃംഖല വിപുലപ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരിന്‍റെ ഭരണാനുമതി. 150 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

കൊച്ചിയില്‍ 130 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയത്. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിക്കും മൂരിയാട്, വേലൂക്കര പഞ്ചായത്തുകള്‍ക്കുമായി 19.35 കോടി രൂപയുടെ പദ്ധതിക്കും ഭരണാനുമതി നല്‍കി.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ മേഖലകളിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ എന്നന്നേക്കുമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News